Deshabhimani

print edition നീന്തിപ്പിടിച്ച മെഡലുകളുമായി ചാലക്കുടിയുടെ മിടുക്കികൾ

Kalikkalam

നീന്തലിൽ നേട്ടം കൊയ്ത് ചാലക്കുടിയുടെ പ്രിജിത, അഭിരാമി, ഹൃദ്യ, ആതിര

വെബ് ഡെസ്ക്

Published on Nov 21, 2026, 02:05 AM | 1 min read

കഴക്കൂട്ടം: ‘കളിക്കള’ത്തിന്റെ ആദ്യദിനത്തിൽ നീന്തൽ മത്സരങ്ങളിൽ മിന്നുന്ന വിജയവുമായി ചാലക്കുടി മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥിനികൾ. മൂന്ന് സ്വർണവും ഒരു വെള്ളിയുമടക്കം നാല് മെഡലുകളാണ് ചാലക്കുടി എംആർഎസിലെ മിടുക്കികൾ സ്വന്തമാക്കിയത്.

സീനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ എം ആതിര, 50 മീറ്ററിൽ പി കെ അഭിരാമി, ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ പി പ്രിജിത എന്നിവർ ഒന്നാംസ്ഥാനം നേടി. ജൂനിയർ പെൺകുട്ടികളുടെ 50 മീറ്ററിൽ ഹൃദ്യ ഹരിമോൻ രണ്ടാമതെത്തി. ആതിര, അഭിരാമി, പ്രിജിത എന്നിവർ പത്തിലും ഹൃദ്യ ഒന്പതിലുമാണ്‌.


ഉപജില്ലാ, ജില്ലാതലങ്ങളിലും മുൻവർഷങ്ങളിലെ ‘കളിക്കളം' മേളകളിലും ഇവർ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മാസങ്ങൾ നീണ്ട ചിട്ടയായ പരിശീലനവും കുട്ടികളുടെ കഠിനാധ്വാനവുമാണ് വിജയത്തിലേക്ക് നയിച്ചതെന്ന്‌ കായികാധ്യാപകൻ ജയരാജൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home