print edition ഭരണസമിതിയില്ലാതെ ചലച്ചിത്ര അക്കാദമി; മേളയെ ബാധിക്കുമെന്ന് ആശങ്ക

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമിയിൽ പുതിയ ഭരണസമിതി രൂപീകരിക്കാത്തത് രാജ്യാന്തര ചലച്ചിത്ര മേളയെയടക്കം ബാധിക്കുമെന്ന് ആശങ്ക. ഡിസംബറിൽ നടക്കുന്ന ഐഎഫ്‌എഫ്‌കെ മേളയോടനുബന്ധിച്ച് തുടങ്ങിവയ്‌ക്കേണ്ട പ്രവർത്തനങ്ങൾ ഇനിയും ആരംഭിച്ചിട്ടില്ല.
യുഡിഎഫ് മന്ത്രിസഭ നിലവിൽവന്നതോടെ അക്കാദമി ചെയർപേഴ്‌സൺ റസൂൽ പൂക്കുട്ടി സ്ഥാനം രാജിവച്ചിരുന്നു.
മേളയിലേയ്‌ക്കുള്ള ചിത്രങ്ങൾ തെരഞ്ഞെടുക്കേണ്ടത് ആഗസ്‌തിലാണ്. പട്ടിക തയ്യാറാക്കേണ്ട സമയമായി. ഐഎഫ്‌എഫ്‌കെ നിയമാവലി പുതിയ ഭരണസമിതിയിൽവച്ച് അംഗീകരിക്കേണ്ടതുണ്ട്.
26 വ്യത്യസ്‌ത വിഭാഗത്തിലായി 82 രാജ്യങ്ങളിൽനിന്നുള്ള 206 ചിത്രമാണ് കഴിഞ്ഞ രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായത്. 19 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയെങ്കിലും പ്രദർശിപ്പിക്കാൻ അന്നത്തെ എൽഡിഎഫ് സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഫെസ്‌റ്റിവെല്ലിനുപുറമേ നാൽപ്പതോളം വിവിധ പ്രോജക്ടുകളും മുടങ്ങി. ഫണ്ട് അനുവദിക്കൽ, വിനിയോഗം എന്നിവ സംബന്ധിച്ച തീരുമാനങ്ങളെടുക്കേണ്ടതും പുതിയ ഭരണസമിതിയാണ്.











0 comments