മരം മുറിക്കുന്ന വാൾ കാലിൽ തട്ടി ചോര വാർന്ന് തൊഴിലാളി മരിച്ചു

ഏലപ്പാറ: കരിന്തരുവി ഭാഗത്ത് മരം മുറിക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന തൊഴിലാളി യന്ത്രവാൾ കാലിൽ കുടുങ്ങി ചോര വാർന്ന് ദാരുണമായി മരണപ്പെട്ടു. പശുപ്പാറ മലയ പുതുവൽ സ്വദേശി മണ്ണുപുരയിടത്തിൽ ജോസഫ് മാത്യു (സണ്ണി - 46) ആണ് മരിച്ചത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കടുത്ത രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് മലയ പുതുവൽ ഫിലദൽഫിയ സെമിത്തേരിയിൽ നടത്തും.
ഭാര്യ: സോഫിയ. മകൾ: സോന.











0 comments