Deshabhimani

മദ്യപാനത്തിനിടെ തർക്കം; ചടയമംഗലത്ത് വയോധികനെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു

knife

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Nov 14, 2026, 10:34 PM | 1 min read

കൊല്ലം: ചടയമംഗലത്ത് മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് വയോധികനെ സുഹൃത്ത് വെട്ടിപ്പരിക്കേൽപ്പിച്ചു. ഇളമാട് സ്വദേശി മുരുകേശൻ (59) ആണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ സുഹൃത്ത് സതീശനെ പൊലീസ് അറസ്റ്റ് ചെയ്തു.


സതീശന്റെ വീട്ടിലിരുന്ന് ഇരുവരും മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. തുടർന്നുണ്ടായ സംഘർഷത്തിൽ സതീശൻ മുരുകേശനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.


കഴുത്തിനും കാലിനുമടക്കം മുരുകേശന് പരിക്കേറ്റിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിച്ചതായി പൊലീസ് അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home