ad
Deshabhimani

print edition സിജിപിഎ സംസ്ഥാന സമ്മേളനത്തിന് തുടക്കം

സെൻട്രൽ ഗവ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം  സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

സെൻട്രൽ ഗവ പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

വെബ് ഡെസ്ക്

Published on Aug 04, 2026, 01:31 AM | 2 min read

കോഴിക്കോട്: സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ (സിജിപിഎ) സംസ്ഥാന സമ്മേളനത്തിന് തുടക്കം. പൊതുസമ്മേളനം സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിജിപിഎ പ്രസിഡന്റ് വി എ എൻ നമ്പൂതിരി അധ്യക്ഷനായി. ഐഎൻടിയുസി അഖിലേന്ത്യ സെക്രട്ടറി ഡോ. എം പി പത്മനാഭൻ, എഐടിയുസി ജില്ലാ സെക്രട്ടറി പി കെ നാസര്‍, എൻസിസിപിഎ സെക്രട്ടറി ജനറൽ കെ ജി ജയരാജ്, എൽഐസിപിഎ ജനറൽ സെക്രട്ടറി എം കുഞ്ഞിക്കൃഷ്ണൻ, കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ജി ആര്‍ പ്രമോദ്, ആര്‍ മുരളീധരൻ നായര്‍, അപ്പുക്കുട്ടി എന്നിവര്‍ സംസാരിച്ചു. സിജിപിഎ ജനറൽ സെക്രട്ടറി ടി എൻ വെങ്കിടേശ്വരൻ സ്വാഗതം പറഞ്ഞു.

ചൊവ്വ രാവിലെ 9.15ന് പ്രതിനിധി സമ്മേളനം നാഷണൽ കോ ഓർഡിനേഷൻ കമ്മിറ്റി ഓഫ് പെൻഷനേഴ്സ് അസോസിയേഷൻസ് (എൻസിസിപിഎ) സെക്രട്ടറി ജനറൽ കെ ജി ജയരാജ് ഉദ്ഘാടനം ചെയ്യും.


​സെമിനാര്‍ സംഘടിപ്പിച്ചു


സമ്മേളനത്തോടനുബന്ധിച്ച് "തകര്‍ക്കപ്പെടുന്ന പെൻഷൻ സുരക്ഷയും പ്രതിരോധവും: ദേശീയ സാര്‍വദേശീയ മാനങ്ങൾ' സെമിനാര്‍ സംഘടിപ്പിച്ചു. ബെഫി മുൻ പ്രസിഡന്റ് എ കെ രമേശ് അധ്യക്ഷനായി. എഐഐഇഎ വൈസ് പ്രസിഡന്റ് പി പി കൃഷ്ണൻ വിഷയം അവതരിപ്പിച്ചു. എൻ ഗുരുപ്രസാദ്, എം വിജയകുമാര്‍, എ എസ് ആദര്‍ശ്, വി എ മോഹനൻ, കെ അനിൽകുമാര്‍, കെ എം അച്യുതൻകുട്ടി, കെ കെ സി പിള്ള, പി പി കുട്ടിക്കൃഷ്ണൻ, പി മനോഹരൻ, വി കെ ശശീന്ദ്രൻ എന്നിവര്‍ സംസാരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഡോ. സി എം മുരളീധരനെ ആദരിച്ചു. ബാലൻ പുന്നശേരി നന്ദി പറഞ്ഞു.


തൊഴിലാളികളെ ഭിന്നിപ്പിക്കാൻ ശ്രമം: ടി പി രാമകൃഷ്ണൻ


കോഴിക്കോട്: രാജ്യത്ത് തൊഴിലാളിവര്‍ഗത്തിന്റെ യോജിപ്പിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമം നടക്കുകയാണെന്നും അതിനെതിരെ സമരങ്ങൾ ശക്തിപ്പെടണമെന്നും സിഐടിയു സംസ്ഥാന പ്രസിഡന്റ് ടി പി രാമകൃഷ്ണൻ. സെൻട്രൽ ഗവ. പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളിയുടെ എല്ലാ അവകാശങ്ങളും നിഷേധിക്കുന്ന നിയമമാണ് ഇന്ത്യയിൽ നടപ്പാക്കുന്നത്. തൊഴിലാളി മേഖല അത്യന്തം ദയനീയാവസ്ഥയിലൂടെ കടന്നുപോവുകയാണ്. കരാര്‍ സന്പ്രദായത്തെ എതിര്‍ക്കുമ്പോഴും അനുകൂലിക്കേണ്ടി വരുന്നത് തൊഴിലാളികളുടെ പരിരക്ഷയ്ക്ക് വേണ്ടിയാണ്.


ശമ്പള പരിഷ്കരണവുമായി പെൻഷനെ ബന്ധപ്പെടുത്തരുതെന്നാണ് ഭരിക്കുന്നവരുടെ നിലപാട്. ജീവിതച്ചെലവിലുണ്ടാകുന്ന മാറ്റത്തിന് അനുസരിച്ച് പെൻഷൻ വര്‍ധിപ്പിക്കേണ്ടതുണ്ട്. ജനസംഖ്യയുടെ ഭൂരിഭാഗവും മുതിര്‍ന്ന പൗരന്മാരാണ്. അവരുടെ ഭാവി സുരക്ഷിതമാക്കുന്നതിൽ സര്‍ക്കാരിനും സ്ഥാപനങ്ങൾക്കും ഒരുപോലെ ഉത്തരവാദിത്തമുണ്ടെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home