Deshabhimani

print edition കേന്ദ്രസർക്കാർ ഉന്നതവിദ്യാഭ്യാസ മേഖലയെ തകർക്കുന്നു: പി രാജീവ്

p rajeev
വെബ് ഡെസ്ക്

Published on Nov 16, 2026, 12:19 AM | 1 min read

കാലടി: ഉന്നതവിദ്യാഭ്യാസ മേഖലയെ വർഗീയവൽക്കരിക്കുകയും വാണിജ്യവൽക്കരിച്ച് മൂലധനശക്തികൾക്ക് വിട്ടുകൊടുക്കുകയുമാണ്‌ കേന്ദ്രസർക്കാരെന്നും അതിന്‌ സർവഒത്താശയും ചെയ്യുകയാണ് കേരളത്തിലെ യുഡിഎഫ് സർക്കാരെന്നും സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി രാജീവ് പറഞ്ഞു. സംസ്‌കൃത സർവകലാശാല എംപ്ലോയീസ് യൂണിയന്റെ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 10 വർഷത്തെ ഇടതുസർക്കാരിന്റെ ശ്രമഫലമായി ലോകോത്തര നിലവാരത്തിലേക്കുയർന്ന സർവകലാശാലകളെ തകർക്കാനുള്ള കേന്ദ്രത്തിന്റെ അജൻഡയെ എതിർക്കാത്ത നിലപാടാണ് കേരളത്തിലെ യുഡിഎഫ് സർക്കാരിന്റേത്.


കാലടി സർവകലാശാലയിൽ ന്യായമായ ആവശ്യമുയർത്തി സമരംചെയ്ത വിദ്യാർഥികളെ സസ്പെൻഡ്‌ ചെയ്യുകയും പരീക്ഷ എഴുതാനുള്ള അവകാശത്തെപ്പോലും നിഷേധിക്കുകയും ചെയ്‌തു. സർവകലാശാലാ ഫണ്ടുപയോഗിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും കേസ് നടത്തിച്ച വിസിയെക്കുറിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി ഒരുവാക്കും മിണ്ടിയില്ല എന്നത് അദ്ദേഹത്തിന്റെ സംഘപരിവാര വിധേയത്വത്തിന് അടിവരയിടുന്നതായും പി രാജീവ് പറഞ്ഞു.


യൂണിയൻ പ്രസിഡന്റ്‌ ബി മംഗൽദാസ് അധ്യക്ഷനായി. സിപിഐ എം അങ്കമാലി ഏരിയ സെക്രട്ടറി കെ പി റെജീഷ്, അസ്യൂട്ട്‌ പ്രസിഡന്റ്‌ ഡോ. എം എസ് കവിത, എം എസ് സുരേഷ്, കെ സന്ധ്യ, സുഗേഷ് ദിവാകർ, എം കെ ഷമീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി മംഗൽദാസ് (പ്രസിഡന്റ്‌), എം കെ ഷമീർ, ടി എസ് പ്രസാദ് (വൈസ് പ്രസിഡന്റുമാർ), ഒ സുനിൽകുമാർ (ജനറൽ സെക്രട്ടറി), പി എസ് അരുൺരാജ്, ദീപ ജി പാൽ (ജോയിന്റ്‌ സെക്രട്ടറിമാർ), പി ഉണ്ണിക്കൃഷ്ണൻ (ട്രഷറർ).




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home