Deshabhimani

ജാനകി എന്ന പേര് വേണ്ട; സുരേഷ് ​ഗോപി ചിത്രത്തിന്റെ പേര് മാറ്റണമെന്ന് സെൻസർബോർഡ്

JSK
വെബ് ഡെസ്ക്

Published on Jun 22, 2025, 12:56 PM | 1 min read

കൊച്ചി: പ്രവീൺ നാരായണന്റെ സംവിധാനത്തിൽ സുരേഷ് ഗോപി വക്കീൽ വേഷത്തിലെത്തുന്ന 'ജെ എസ് കെ- ജാനകി vs സ്റ്റേറ്റ് ഓഫ് കേരള' യുടെ പ്രദര്‍ശനാനുമതി നിഷേധിച്ച് സെല്‍സര്‍ ബോര്‍ഡ്. ജൂണ്‍ 27ന് സിനിമ റിലീസ് ചെയ്യാനിരിക്കെയാണ് അനുമതി നിഷേധിച്ചത്. ജാനകിയെന്നത് സീതയുടെ മറ്റൊരു പേര് ആയതിനാലാണ് കഥാപാത്രത്തിന്റെ പേരുള്‍പ്പെടെ സിനിമയുടെ പേര് മാറ്റണമെന്ന് നിര്‍ദേശിച്ചതെന്ന് എങ്ങോട്ടാണ് കാര്യങ്ങള്‍ പോകുന്നതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ ചോദിച്ചു.


'നിയമപരമായി മുന്നോട്ട് പോകാന്‍ സംവിധായകനോട് പറഞ്ഞിട്ടുണ്ട്. പ്രത്യക്ഷ സമരം ആവശ്യമാണെങ്കില്‍ അങ്ങനെ മുന്നോട്ട് പോകും. എന്ത് നിയമത്തിന്റെ പേരിലാണ് നടപടിയെന്ന് അറിയണം. സിനിമയിലെ കേന്ദ്രകഥാപാത്രമായ കേന്ദ്രമന്ത്രി സുരേഷ് ഗോപി നേരിട്ട് ഇടപെട്ട് സംസാരിച്ചു. എന്നിട്ടും പ്രതികരണമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. മുംബൈ ഓഫീസാണ് ഒപ്പിടാതെ നില്‍ക്കുന്നത്'- ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.


അനുപമ പരമേശ്വരൻ, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രൻ എന്നിവർ ചിത്രത്തിൽ നായികാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, രതീഷ് കൃഷ്ണൻ, ഷഫീർ ഖാൻ, മഞ്ജുശ്രീ നായർ, ജയ് വിഷ്ണു, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ എന്നിവരാണ് മറ്റു താരങ്ങൾ. കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ് നിർമ്മിക്കുന്ന ചിത്രത്തിന്റെ നിർമാതാവ് ജെ ഫനീന്ദ്ര കുമാർ ആണ്.




deshabhimani section

Related News

View More
0 comments
Sort by

Home