കരിമ്പിന്‍ചണ്ടിയും ചക്കമടലും ഫെയ്സ് ക്രീമും ലോഷനുമാകുന്ന മാജിക്

രശ്മി രാജശേഖരനും സഹസ്ഥാപകന്‍ പത്മകുമാറും

സ്വന്തം ലേഖകൻ
Published on Sep 30, 2025, 10:01 AM | 1 min read
തിരുവനന്തപുരം: ജൈവ മാലിന്യങ്ങളില്‍നിന്ന് മികച്ച ഗുണനിലവാരവും സുസ്ഥിരവുമായ മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉൽപ്പാദിപ്പിക്കുന്ന വനിതാ സ്റ്റാര്‍ട്ടപ് ശ്രദ്ധേയമാകുന്നു. കേരള സ്റ്റാര്‍ട്ടപ് മിഷനുകീഴിലെ സെല്ലുപ്രോ ഗ്രീന്‍ പ്രൈവറ്റ് ലിമിറ്റഡാണ് സുസ്ഥിര സെല്ലുലോസ് പള്‍പ്പ് ഉൽപ്പാദിപ്പിക്കുന്നത്.
വൈക്കോല്‍, കരിമ്പിന്‍ചണ്ടി, ചക്കമടല്‍, പൈനാപ്പിള്‍ ചെടിയുടെ അവശിഷ്ടം തുടങ്ങിയ കാര്‍ഷികമാലിന്യങ്ങളില്‍നിന്നാണ് സെല്ലുലോസ് പള്‍പ്പ് നിര്‍മിക്കുന്നത്. സൗന്ദര്യവര്‍ധകവസ്തുക്കള്‍ (ക്രീമുകള്‍, ലോഷനുകള്‍, ഫെയ്സ് മാസ്‌കുകള്‍, സണ്‍സ്ക്രീനുകള്‍), പേപ്പര്‍ ഉൽപ്പന്നങ്ങള്‍ (ടിഷ്യൂ പേപ്പര്‍, സാനിറ്ററി നാപ്കിനുകള്‍) തുടങ്ങിയവയുടെ നിര്‍മാണത്തിനും ബയോകോമ്പോസിറ്റുകള്‍ വികസിപ്പിക്കുന്നതിലെ ഗവേഷണപദ്ധതികള്‍ക്കുമുള്ള അത്യന്താപേക്ഷി ക ഘടകങ്ങളിലൊന്നാണ് മൈ ക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പുകള്‍.
കേരള സ്റ്റാര്‍ട്ടപ് മിഷന്റെ വി-സ്റ്റാര്‍ട്ട് പ്രീ ഇന്‍കുബേഷന്‍ പരിപാടിയുടെ ഗുണഭോക്താവും മാവേലിക്കര സ്വദേശിനിയും ചെ ങ്ങന്നൂര്‍ പ്രൊവിഡന്‍സ് എൻജിനിയറിങ് കോളേജ് അധ്യാപികയുമായ ഡോ. രശ്മി രാജശേഖരനാണ് സെല്ലുപ്രോ ഗ്രീന്‍ കമ്പനിക്കുപിന്നില്‍. ഭര്‍ത്താവ് പത്മകുമാറും ചെങ്ങന്നൂര്‍ സ്വദേശിനി മായ രാജേഷും സഹസ്ഥാപകരാണ്.
കേരളത്തില്‍ ആദ്യമായാണ് ഒരു വനിതാ സ്റ്റാര്‍ട്ടപ് സംരംഭക മൈക്രോക്രിസ്റ്റലിന്‍, നാനോക്രിസ്റ്റലിന്‍ സെല്ലുലോസ് പള്‍പ്പ് ഉൽപ്പാദന യൂണിറ്റെന്ന ആശയവുമായി മുന്നോട്ടുവരുന്നത്. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ലോകത്തിലെ മികച്ച ശാസ്ത്രജ്ഞരുടെ പട്ടികയില്‍ കഴിഞ്ഞ മൂന്നുവര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഇടംനേടാന്‍ രശ്മിക്ക് സാധിച്ചു.









0 comments