കശുവണ്ടി തൊഴിലാളികൾക്ക് ഓണക്കാല ബോണസ് 20 ശതമാനം

തിരുവനന്തപുരം: കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ഫാക്ടറികളിലെ ജീവനക്കാർ എന്നിവരുടെ ഓണം ബോണസ് 20 ശതമാനമായി നിശ്ചയിച്ചു. ബോണസ് അഡ്വാൻസായി 11,000 രൂപയും നിശ്ചയിച്ചു. കശുവണ്ടി ഫാക്ടറികളിലെ മാസ ശമ്പളക്കാരായ തൊഴിലാളികൾക്ക് മൂന്നു മാസത്തെ ശമ്പളത്തിന് തുല്യമായ തുക അഡ്വാൻസ് ബോണസായി നൽകും. മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന കശുവണ്ടി വ്യവസായ ബന്ധ സമിതി യോഗത്തിലാണ് തീരുമാനം. ബോണസും ബോണസ് അഡ്വാൻസും സെപ്തംബർ രണ്ടിന് മുമ്പ് വിതരണം ചെയ്യും. 2025 ജൂലൈ മാസത്തെ ശമ്പളത്തിന്റെ അടിസ്ഥാനത്തിലാണ് ഫാക്ടറി ജോലിക്കാരുടെ ശമ്പളം നിശ്ചയിക്കുന്നത്.
പൊതുമേഖലാ ടെക്സ്റ്റൈയിൽസ് സ്പിന്നിംഗ് മിൽ തൊഴിലാളികളുടെ ഓണം ബോണസിന് പുറമെ കഴിഞ്ഞ വർഷം നൽകിയ തുകയിൽ ഹാജർ ഒന്നിന് ഒരു രൂപ വർധിപ്പിച്ച് ഹാജർ ഒന്നിന് 13 രൂപ അറ്റൻഡൻസ് ഇൻസെന്റീവായി തൊഴിലാളികൾക്ക് നൽകാനും തീരുമാനിച്ചു. ബോണസിനും ഫെസ്റ്റിവൽ അലവൻസിനും അർഹതയുള്ള എല്ലാ തൊഴിലാളികൾക്കും അറ്റൻഡൻസ് ഇൻസെന്റീവിന് അർഹതയുണ്ടായിരിക്കും. യോഗങ്ങളിൽ ലേബർ കമീഷണർ സഫ്ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമീഷണർ കെ എം സുനിൽ തുടങ്ങിയവർ പങ്കെടുത്തു.










0 comments