'ലാൽസലാം, ഇവിടെല്ലാം ഉഷാറാണ്'; കുട്ടിസഖാക്കൾക്ക് പ്രതിപക്ഷ നേതാവിന്റെ കോൾ

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിൽ തരംഗമായ 'കുട്ടി സഖാക്കളെ തേടി പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫോൺ കോൾ. ഇൻസ്റ്റഗ്രാമിൽ തരംഗമായ മുഹമ്മദ് സിയാനെയും കൂട്ടുകാരെയും തേടിയാണ് ഫോൺകോൾ എത്തിയത്. കുട്ടി സഖാക്കൾക്ക് പിണറായി വിജയൻ ഫോൺ കോളിലൂടെ ആശംസയറിയിച്ചു. മെറ്റ നടപടികളെക്കുറിച്ച് മാതാപിതാക്കളോട് വിവരങ്ങൾ അന്വേഷിക്കുകയും ചെയ്തു. നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് അന്വേഷിച്ച പ്രതിപക്ഷ നേതാവിനോട് 'ഞങ്ങൾ തിരിച്ചുവരു'മെന്നായിരുന്നു സിയാന്റ മറുപടി.
ബാലസംഘം യൂണിറ്റിലെ സഹപ്രവർത്തകരെ പരിചയപ്പെടുത്തിക്കൊണ്ട് സിയാനും കൂട്ടുകാരും പങ്കുവെച്ച വീഡിയോ അപ്ലോഡ് ചെയ്തതിന് പിന്നാലെ ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് മെറ്റ നീക്കം ചെയ്തിരുന്നു. വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ടാണ് തരംഗമായത്.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ലാൽസലാം എന്ന് കമന്റ് ചെയ്ത് കുട്ടികളെ അഭിവാദ്യം ചെയ്തിരുന്നു. പിഎ മുഹമ്മദ് റിയാസ് എംഎൽഎ അടക്കമുള്ള നേതാക്കളും വീഡിയോയ്ക്ക് കമന്റുകളുമായെത്തി. ഇതിനുപിന്നാലെയാണ് മെറ്റ അക്കൗണ്ട് നീക്കം ചെയ്തത്.










0 comments