ad
Deshabhimani

ഇയർബാക്കിൽ മനംനൊന്താണ്‌ ആത്മഹത്യ; മാർപുവിന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിക്കും

marppu.jpg
വെബ് ഡെസ്ക്

Published on Aug 17, 2026, 06:20 PM | 1 min read

കോതമംഗലം: ഇയർബാക്കിൽ മനംനൊന്താണ്‌ ആത്മഹത്യചെയ്ത കോതമംഗലം എംഎ എന്‍ജിനീയറിങ് കോളേജ് സിവില്‍ വിഭാഗം വിദ്യാര്‍ഥി മാർപുവിന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിക്കും. കൊച്ചിയിൽ നിന്നും ഇന്റിഗോ വിമാനമാർ​ഗം ഡൽഹിയിൽ എത്തിച്ച ശേഷം, നാളെ കണക്റ്റിംഗ് ഇന്റിഗോ വിമാനത്തിൽ വൈകുന്നേരം 3.30ന് ഇറ്റാനഗറിലെ ഡോണി പോളോ വിമാനത്താവളത്തിലാകും മൃതദേഹം എത്തിക്കുക.


ശനിയാഴ്ചയാണ് അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപുവിനെ (20) കോതമംഗലത്തെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്‌. ഇയർബാക്കിൽ മനംനൊന്താണ്‌ ആത്മഹത്യയെന്നും വീട്ടുകാരെ അഭിമുഖീകരിക്കാൻ വിഷമമുണ്ടെന്നും വ്യക്തമാക്കുന്ന ആത്മഹത്യാകുറിപ്പ്‌ കണ്ടെത്തിയിരുന്നു.


കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കേളേജുകളിലും ക്രെഡിറ്റ് മാർക്ക് പരിധി 18 ആണ്‌. എംഎ എൻജിനീയറിങ് കോളേജിൽ ഇത് 22 ആണ്. ഇത് നേടാൻ കഴിയാത്തവർ ഇയർബാക്ക് ആകും (ഒരുവർഷം നഷ്ടമാകും). പഠനം മുടങ്ങുകയും ഹോസ്റ്റലിൽനിന്ന്‌ പുറത്താക്കുകയും ചെയ്യും. നിലവിൽ മർപു ഇയർ ബാക്കായി കോളേജിൽനിന്നും ഹോസ്‌റ്റലിൽനിന്നും പുറത്താക്കപ്പെട്ടിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home