ad
Deshabhimani

യുഡിഎഫ് ഭരണം ജനജീവിതത്തെ പുറകോട്ട് അടിപ്പിച്ചു: ടി പി രാമകൃഷ്ണൻ

‘തെരഞ്ഞെടുപ്പില്‍ ജനാധിപത്യ വോട്ടവകാശം ഏവരും വിനിയോഗിക്കണം’: ടി പി രാമകൃഷ്ണൻ
വെബ് ഡെസ്ക്

Published on Aug 17, 2026, 07:12 PM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാര്‍ അധികാരമേറ്റ മൂന്ന് മാസം കൊണ്ട് ജനജീവിതത്തെ പുറകോട്ട് അടിപ്പിച്ചുവെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. എൽഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.


മതനിരപേക്ഷതയിൽ കോൺഗ്രസ് വെള്ളം ചേർക്കുകയാണ്. കേരളം തെരഞ്ഞെടുപ്പിലേക്ക് പോയപ്പോൾ തന്നെ ബിജെപിയുമായുള്ള അവിഹിതമായ ബന്ധം ഉറപ്പിക്കനാണ് യുഡിഎഫ് ശ്രമിച്ചത്. കേരളത്തിലെ 30 അസംബ്ലി മണ്ഡങ്ങളിലെങ്കിലും ബിജെപി വോട്ട് കൊണ്ടാണ് യുഡിഎഫ് ജയിച്ചത്. ഈ ബന്ധം യുഡിഎഫ് തുടരുകയാണ്. യുഡിഎഫ് സർക്കാർ എടുക്കുന്ന ഓരോ നടപടിയും പരിശോധിച്ചാൽ അത് മനസിലാകും.


വന്ദേമാതരം പൂർണമായും ആലപിച്ചത് മുതൽ വഖഫ് ബോർഡ്, തൊഴിലുറപ്പ്, പിഎം ശ്രീ തുടങ്ങിയ വിഷയങ്ങളിലും യുഡിഎഫ് ബിജെപി നിലപാടിനൊപ്പമാണ്. കോൺഗ്രസിൻ്റെ മൃദു ഹിന്ദുത്വ സമീപനമാണ് വ്യക്തമായെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home