ad
Deshabhimani

ബാഡ്‌മിന്റൺ ലോകചാമ്പ്യൻഷിപ്പ്‌: പി വി സിന്ധു ജയത്തോടെ തുടങ്ങി

P V Sindhu
വെബ് ഡെസ്ക്

Published on Aug 17, 2026, 06:02 PM | 1 min read

ന്യൂഡൽഹി: ബാഡ്‌മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധുവിന് ജയം. വനിതാ സിംഗിൾസ്‌ ഒന്നാംറ‍ൗണ്ടിൽ അയർലൻഡിന്റെ സോഫിയ നോബിളിനെ എതിരില്ലാത്ത രണ്ട് സെറ്റിനാണ് സിന്ധു വീഴ്ത്തിയത്. ഏഴാം ചാമ്പ്യൻഷിപ്പിന് ഇറങ്ങിയ മുപ്പത്തൊന്നുകാരിക്ക് മുമ്പിൽ അയർലൻഡ് താരത്തിന് പിടിച്ച് നിൽക്കാനായില്ല. സ്കോർ: 21- 7, 21- 11.


ഒരു സ്വർണമടക്കം അഞ്ച്‌ മെഡലുള്ള പി വി സിന്ധുവാണ്‌ ഇന്ത്യൻ ശ്രദ്ധാകേന്ദ്രം. സിന്ധു 2019ൽ സ്വർണം നേടി. 2017ലും 2018ലും വെള്ളി. 2013, 2014 പതിപ്പുകളിൽ വെങ്കലമാണ്‌ സമ്പാദ്യം. കഴിഞ്ഞ 29 പതിപ്പുകളിലായി ഇന്ത്യക്ക്‌ ഒരു സ്വർണവും നാല്‌ വെള്ളിയും 10 വെങ്കലവുമാണുള്ളത്‌.


ഇന്ത്യയടക്കം 52 രാജ്യങ്ങളിലെ കളിക്കാരാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. ഇതിനുമുമ്പ്‌ 2009ൽ ഇന്ത്യ ആതിഥേയരായിരുന്നു. ഹൈദരാബാദായിരുന്നു വേദി. 21ന്‌ ക്വാർട്ടറും 22ന്‌ സെമിയും നടക്കും. അടുത്ത ഞായറാഴ്‌ചയാണ്‌ ഫൈനൽ. മത്സരങ്ങൾ സ്‌പോർട്‌സ്‌ 18 ചാനലിലും ജിയോ സിനിമ ആപ്പിലും കളി കാണാം





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home