ad
Deshabhimani

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു

ksrtc
വെബ് ഡെസ്ക്

Published on Aug 17, 2026, 05:49 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസ്സിന് തീപിടിച്ചു. പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപമാണ് സംഭവം. കൈതക്കാട് നിന്നും കിഴക്കേക്കോട്ടയിലേക്ക് പോവുകയായിരുന്ന സിറ്റി ഫാസ്റ്റ് ബസ്സിലാണ് അപകടമുണ്ടായത്. എഞ്ചിൻ ഭാഗത്തുനിന്നുമാണ് തീ പടർന്നതെന്നാണ് പ്രാഥമിക സൂചന.


അപകടത്തിൽ ഡ്രൈവർക്ക് പരുക്കേറ്റു. ഡ്രൈവറുടെ കൈയ്ക്ക് പൊള്ളലേൽക്കുകയായിരുന്നു. ബസ്സിൽ നിന്നും തീ ഉയരുന്നതുകണ്ട നാട്ടുകാർ സമീപത്തെ ഹോട്ടലിൽ നിന്നും വെള്ളമെടുത്ത് തീയണച്ചു. സംഭവത്തെക്കുറിച്ച് കെ എസ് ആർ ടി സി അധികൃതരെത്തി വിശദമായ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.


അതേസമയം അപകടസമയത്ത് ബസ്സിൽ നിറയെ യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ബസ്സ് നിർത്തി യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും തുടർന്ന് ഇവരെ മറ്റൊരു ബസ്സിൽ കയറ്റി വിടുകയും ചെയ്തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home