ad
Deshabhimani

print edition കശുവണ്ടി ഇറക്കുമതി കേസ്; സിബിഐ വിചാരണയ്‌ക്ക് അനുമതി നൽകിയെന്ന് സർക്കാർ

Highcourt
വെബ് ഡെസ്ക്

Published on Jul 03, 2026, 12:00 AM | 1 min read

കൊച്ചി: കശുവണ്ടി വികസന കോർപറേഷനിൽ തോട്ടണ്ടി ഇറക്കുമതി ചെയ്തെന്ന കേസിൽ വിചാരണയ്‌ക്ക് അനുമതി തേടി സിബിഐ നൽകിയ അപേക്ഷയിൽ അനുകൂല നിലപാട്‌ എടുത്തതായി സംസ്ഥാന സർക്കാർ ഹെെക്കോടതിയെ അറിയിച്ചു. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റും കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനുമായ ആർ ചന്ദ്രശേഖരൻ, മുൻ എംഡി കെ എ രതീഷ് എന്നിവരുടെ വിചാരണയ്‌ക്കാണ് അനുമതി.


ഉത്തരവിന്റെ പകർപ്പ് രണ്ടുദിവസത്തിനകം ഹാജരാക്കാമെന്ന സർക്കാരിന്റെ വാദം ജസ്റ്റിസ് എ ബദറുദ്ദീൻ അംഗീകരിച്ചു. കേസ് എട്ടിന്‌ വീണ്ടും പരിഗണിക്കും. കേസ് റദ്ദാക്കാനാവശ്യപ്പെട്ട് ഇരുവരും നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു. ഇരുവരെയും വിചാരണ ചെയ്യാൻ സിബിഐക്ക്‌ വ്യവസായവകുപ്പ്‌ അനുമതി നൽകാത്തതിനെതിരെ ഹർജിക്കാരൻ കടകംപള്ളി മനോജ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കേസ്‌ നടപടികളുമായി ബന്ധപ്പെട്ട്‌ വ്യവസായവകുപ്പ്‌ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യക്കേസ്‌ എടുത്തിരുന്നു.


തോട്ടണ്ടി ഇറക്കുമതിയിലും കശുവണ്ടിപ്പരിപ്പ് വാങ്ങിയതിലും കോർപറേഷനിൽ അഴിമതി നടന്നുവെന്നാണ് കേസിലെ ആരോപണം. മുൻ ചെയർമാൻ ഇ കാസിം, ജെഎംജെ എന്ന സ്ഥാപനത്തിന്റെ നടത്തിപ്പുകാരൻ ജയ്‌മോൻ ജോസഫ് എന്നിവരാണ് മറ്റു പ്രതികൾ. കാസിം മരിച്ചതിനാൽ കേസിൽനിന്ന്‌ ഒഴിവാക്കിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home