ad
Deshabhimani

സുധീരനെതിരെ വ്യാജ ഫെയ്‌സ്ബുക്ക് പോസ്റ്റ്: കേസെടുത്തു

V M Sudheeran
വെബ് ഡെസ്ക്

Published on Jul 10, 2026, 07:31 PM | 1 min read

തിരുവനന്തപുരം: കോൺഗ്രസ്‌ നേതാവ്‌ വി എം സുധീരനെതിരെ വ്യാജ പോസ്റ്റർ നിർമിച്ച്‌ ഫെയ്‌സ്ബുക്കിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ കേസെടുത്തു. സുധീരന്റെ പരാതിയിൽ മുഹമ്മദ് ഖലീൽ എന്ന ഫെയ്‌സ്ബുക്ക് ഐഡി ഉപയോഗിക്കുന്ന വ്യക്തിക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് കേസെടുത്തത്.


കഴിഞ്ഞ ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്കെതിരെ ഫെയ്സ്ബുക്കിൽ കമന്റിട്ടതിനും പൊലീസ് കേസെടുത്തിരുന്നു. മണ്ണാറശാല സ്വദേശി അനിൽകുമാറിനെതിരെയാണ് ഹരിപ്പാട് പൊലീസ് കേസെടുത്തത്. ക്രിമിനൽ കേസ് പ്രതിയായ ആൾ ചെന്നിത്തലയ്ക്കൊപ്പം വേദി പങ്കിട്ട ചിത്രമാണ് അനിൽകുമാർ കമന്റ് ചെയ്തത്. തിരുവനന്തപുരം സൈബർ ഓപറേഷൻസ് വിഭാ​ഗം എസ്പി നേരിട്ട് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കുവെക്കുകയും, തുടർന്ന് ഹരിപ്പാട് പൊലീസ് കേസെടുക്കുകയുമായിരുന്നു.


ഒരു മാധ്യമത്തിന്റെ ഫേസ്ബുക്ക് പേജിൽ വന്ന വാർത്തയുടെ താഴെ, നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും നിലവിൽ ഒളിവിൽ കഴിയുകയും ചെയ്യുന്ന കിഷോർ എന്നയാൾക്കൊപ്പം ചെന്നിത്തല നിൽക്കുന്ന ചിത്രമാണ് അനിൽകുമാർ കമന്റ് ചെയ്തത്. ഇത് ആഭ്യന്തരമന്ത്രിയുടെ പ്രശസ്തിക്ക് ഹാനിവരുത്തുന്നതിനും പൊലീസ് സേനയുടെ ഔദ്യോ​ഗിക കർത്തവ്യനിർവഹണത്തെക്കുറിച്ച് പൊതുജനങ്ങളിൽ തെറ്റിധാരണപരത്താൻ ഇടയാക്കി എന്നുമാണ് കുറ്റം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home