ad
Deshabhimani

print edition കോളേജിൽ അതിക്രമിച്ച്‌ കയറിയ കെഎസ്‌യു നേതാവിനെതിരെ കേസ്‌

KSU.jpg
വെബ് ഡെസ്ക്

Published on May 09, 2026, 01:09 AM | 1 min read

കായംകുളം: എംഎസ്എം കോളേജിൽ അതിക്രമിച്ചുകയറി കോൺഗ്രസിന്റെയും കെഎസ്‌യുവിന്റെയും പതാക കെട്ടിയതിന്‌ കെഎസ്‌യു നേതാവിനെതിരെ കേസ്‌. കെഎസ്‌യു ജില്ലാ സെക്രട്ടറി മുഹമ്മദ് സുഹൈലിനെതിരെയാണ്‌ കായംകുളം പൊലീസ്‌ കേസെടുത്തത്‌. കോളേജ് കൗൺസിൽ തീരുമാനപ്രകാരം പ്രിൻസിപ്പൽ മുഹമ്മദ്‌ താഹ ഡിവൈഎസ്‌പിക്ക്‌ നൽകിയ പരാതിയിലാണ്‌ നടപടി.


വധഭീഷണിമുഴക്കി അധ്യാപകർക്ക്‌ സന്ദേശമയച്ചതിനും ഇയാൾക്കെതിരെ നിയമനടപടിയാരംഭിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലപ്രഖ്യാപനത്തിനുശേഷം സുഹൈലും കോളേജ്‌ വിദ്യാർഥികളല്ലാത്ത ചിലരും അതിക്രമിച്ചുകയറി അറബി വിഭാഗത്തിനുമുന്നിൽ കോൺഗ്രസ്‌, കെഎസ്‌യു പതാകകെട്ടി പ്രകോപനപരമായി മുദ്രാവാക്യം മുഴക്കി. കോളേജ് ഫിസിക്‌സ്‌ വിഭാഗം മേധാവി കെ എം അനിൽകുമാർ, അധ്യാപകരായ എസ്‌ ഫാറൂഖ്‌, അൻവർ അൻസാരി എന്നിവർക്കെതിരെയാണ്‌ വധഭീഷണി മുഴക്കിയത്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home