ad
Deshabhimani

വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലെ ആക്രമണം

print edition ശ്രീലേഖയ്ക്കും ആശാനാഥിനുമെതിരെ കേസെടുത്തു

Case

ജി എസ് ആശാനാഥ് (വലത്) ആർ ശ്രീലേഖ (ഇടത്)

വെബ് ഡെസ്ക്

Published on Apr 26, 2026, 12:00 AM | 1 min read

തിരുവനന്തപുരം: നെട്ടയം ആക്രമണത്തിനു പിന്നാലെ വട്ടിയൂർക്കാവ് പൊലീസ് സ്‌റ്റേഷനു മുന്നിൽ അക്രമം നടത്തിയ സംഭവത്തിൽ മുൻ ഡിജിപിയും വാർഡ് കൗൺസിലറുമായ ആർ ശ്രീലേഖയെ പ്രതിചേർത്തു. അഞ്ചാം പ്രതിയാക്കിയാണ് കേസ്‌. ഡെപ്യൂട്ടി മേയർ ജി എസ് ആശാനാഥാണ്‌ ആറാം പ്രതി.


ബിജെപി കൗൺസിലർമാരായ സുമി ബാലു, പത്മ, മഞ്ജു, ബിജെപി നേതാവ് പട്ടം അഞ്ജന എന്നിവരും കണ്ടാലറിയാവുന്ന അമ്പത് പേരുമാണ് മറ്റ് പ്രതികൾ. ചൊവ്വാഴ്ച ബിജെപി വനിതാ കൗൺസിലർമാരുടെ നേതൃത്വത്തിൽ നടന്ന സമരത്തിലും വ്യാപക അക്രമമാണ് നടന്നത്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിക്കുകയും വസ്ത്രം വലിച്ചുകീറുകയും ചെയ്തിരുന്നു. എന്നിട്ടും ആർ ശ്രീലേഖയ്ക്കെതിരെ വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തിരുന്നില്ല. ഇത് ശ്രീലേഖ നേരിട്ട് പൊലീസ് ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തിയതിനെ തുടർന്നാണെന്നാണ് വിവരം.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home