നിലമ്പൂർ ഡിഎഫ്‌ഒ ഓഫീസ് അടിച്ചുതകർത്തു; പി വി അൻവറിനെതിരെ കേസ്

മലപ്പുറം > പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ ഡിഎഫ്‌ഒ ഓഫീസിനു നേരെ ആക്രമണം. കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തിന്റെ പ്രതിഷേധം എന്ന പേരിലാണ് നിലമ്പൂർ നോർത്ത് ഡിഎഫ്ഒ ഓഫീസ് എംഎൽഎയും സംഘവും തല്ലിത്തകർത്തത്. സൗത്ത് ഡിഫ്‌ഒ ഓഫീസ് പരിധിയിലെ വനത്തിലാണ് ശനിയാഴ്‌ച കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചത്. എന്നാൽ നോർത്ത് ഡിഎഫ്‌ഒ ഓഫീസാണ് എംഎൽഎയുടെ അനുയായികൾ അടിച്ചുതകർത്തത്.
അവധി ദിവസമായതിനാൽ അടഞ്ഞുകിടന്ന പ്രധാന ഗേറ്റും ഓഫീസ് വാതിലും പൊളിച്ചാണ് സംഘം അകത്തുകയറിയത്. ഓഫീസിനകത്തെ കസേരകളും ജനറൽ ചില്ലുകളും വാതിലും ക്ലോക്കും ഉൾപ്പെടെ അടിച്ചുതകർത്തു. പുറത്തുനിന്ന് ആളുകളെ എത്തിച്ചാണ് ആക്രമണം നടത്തിയതെന്നും ആരോപണമുണ്ട്. എംഎൽഎ ഉൾപ്പെടെ 11 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.









0 comments