കപ്പൽ അപകടം: ജാഗ്രതാ നിർദേശം നൽകി; വിവരം കിട്ടിയ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെന്ന് മന്ത്രി വാസവൻ

കോട്ടയം: കോഴിക്കോട് തീരത്തിനടത്തുണ്ടായ കപ്പലപകടത്തെ തുടർന്ന് ആഘാതങ്ങളുണ്ടാകുന്നതിൽ ജാഗ്രത പാലിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. റിപ്പോർട്ട് കിട്ടിയശേഷമേ വിശദാംശങ്ങൾ പറയാനാകൂ. അപകടവിവരം കിട്ടിയ ഉടനെ കോസ്റ്റ് ഗാർഡും നേവിയും രക്ഷാപ്രവർത്തനം ആരംഭിച്ചു. എന്തൊക്കെയാണ് കപ്പലിലുള്ളതെന്ന് ഉള്ളിലുള്ളതെന്ന് പരിശോധന്ക്ക് ശേഷമേ പറയാനാകൂ എന്നും മന്ത്രി പറഞ്ഞു.
ബേപ്പൂരിൽ നിന്ന് 70 കിലോമീറ്റർ അകലെയാണ് ചരക്ക് കപ്പലിന് തീപിടിച്ചത്. കേരളത്തിലെ മത്സ്യത്തൊഴിലാളികൾ ആശങ്കപ്പെടേണ്ടതില്ല. കപ്പൽചാനലുകളിൽനിന്ന് വരുന്ന ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നത് കേന്ദ്ര ഷിപ്പിങ് മന്ത്രാലയമാണ്. പാരിസ്ഥിതികമായോ മത്സ്യബന്ധനത്തിനോ പ്രശ്നമുണ്ടാകുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ജാഗ്രത പാലിച്ചാകും തുടർ നടപടികളെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് രാവിലെ 9.50ഓടെയാണ് ബേപ്പൂർ - അഴീക്കൽ തുറമുഖങ്ങൾക്കിടയിൽ തീരത്തുനിന്ന് 130 കിലോമീറ്റർ അകലെ വാന്‍ഹായി 503 എന്ന ചരക്ക് കപ്പലിൽ തീ പടര്‍ന്നത്. കപ്പലിലെ കണ്ടെയിനറുകളിലൊന്നിൽ ഉണ്ടായ സ്ഫോടനത്തെ തുടര്‍ന്നാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ അഞ്ച് ജിവനക്കാർക്ക് പൊള്ളലേറ്റു. രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ചൈന, മ്യാൻമര്‍, തായ്ലൻ്റ്, ഇൻഡോനേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. കൊളംബോ തീരത്ത് നിന്ന് മുംബൈയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ 22 തൊഴിലാളികള്‍ ഉണ്ടായിരുന്നു. ഇതിൽ നാല് ജീവനക്കാരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ തുടരുകയാണ്.








0 comments