മൊബൈലില്‍നിന്ന് തീപടര്‍ന്ന് കാര്‍ കത്തി

തിരുവനന്തപുരം: മൊബൈല്‍ ഫോണില്‍നിന്ന് തീപടര്‍ന്ന് കാര്‍ കത്തിനശിച്ചു. കവടിയാർ ടെന്നീസ് ക്ലബ്ബിന് സമീപം നിർത്തിയിട്ടിരുന്ന മാരുതി 800 കാറിന് തീപിടിച്ചു. കവടിയാർ വൈഎംആർ റോഡ് വൈശാഖത്തിൽ സുജിന്റെ കാറിനാണ് തീപിടിച്ചത്. സമീപത്തുണ്ടായിരുന്നവരും പൊലീസും ചേർന്ന് തീകെടുത്താൻ ശ്രമിച്ചു
തുടർന്ന് അഗ്നിശമനസേനയെത്തി തീ കെടുത്തി. കാറിനകത്തിരുന്ന മൊബൈൽ ഫോണിന് തീപിടിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. ആർക്കും പരിക്കില്ല.








0 comments