ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് ഉപജില്ലാ മത്സരം ഇന്ന്

കൊല്ലം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ്–2026 ഉപജില്ലാ മത്സരം ജില്ലയിലെ 12 കേന്ദ്രത്തിൽ ശനിയാഴ്‌ച നടക്കും. ഉപജില്ലാ മത്സരങ്ങൾക്കായി സ്‌കൂളുകൾ സജ്ജമായി. ഉപജില്ലാ മത്സരങ്ങളുടെ ജില്ലാതലം രാവിലെ 9.30ന് കൊല്ലം ഗവ. ടിടിഐയിൽ മുൻ എംഎൽഎ എം നൗഷാദ് ഉദ്‌ഘാടനംചെയ്യും. ഉപജില്ല, മത്സരകേന്ദ്രം ക്രമത്തിൽ: കൊല്ലം– ഗവ. ടിടിഐ, കൊട്ടാരക്കര– ഗവ. എച്ച്‌എസ്‌എസ് കൊട്ടാരക്കര, പുനലൂർ– ഗവ. എച്ച്‌എസ്‌എസ് പുനലൂർ, കുണ്ടറ– ബിആർസി കുണ്ടറ (കെജിവിയുപി സ്‌കൂൾ), കുളക്കട– ഗവ. എച്ച്‌എസ്‌എസ് കുളക്കട, ചവറ– ജിവിഎച്ച്‌എസ്‌എസ് കൊറ്റംകുളങ്ങര, വെളിയം– ജിഡബ്ല്യുയുപിഎസ് വെളിയം, ശാസ്‌താംകോട്ട– ഗവ. എച്ച്‌എസ്‌എസ്, ശൂരനാട്, ചാത്തന്നൂർ– യുപിഎസ് കല്ലുവാതുക്കൽ, ചടയമംഗലം– ജിഎച്ച്‌എസ്‌എസ് കടയ്‌ക്കൽ, അഞ്ചൽ– ഗവ. എച്ച്‌എസ്‌എസ് അഞ്ചൽ ഇൗസ്റ്റ്, കരുനാഗപ്പള്ളി– യുപിജി സ്‌കൂൾ കരുനാഗപ്പള്ളി. ഉപജില്ലാ കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതിന് രജിസ്‌ട്രേഷൻ. ഉദ്‌ഘാടനശേഷം പത്തിന് മത്സരം ആരംഭിക്കും.









0 comments