മംഗലം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി ശതാബ്‌ദി നിറവിൽ

ശതാബ്ദി ആഘോഷിക്കുന്ന മംഗലം സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം
ചെങ്ങന്നൂർ
മംഗലം സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി ശതാബ്‌ദി നിറവിൽ. 1926 ലാണ് മംഗലത്തിൽ ചാപ്പൽ നിർമിച്ച് ആരാധന ആരംഭിച്ചത്. ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് മൂന്നാമൻ കതോലിക്കാ ബാവ ഉദ്ഘാടനംചെയ്‌ത ശതാബ്‌ദി ആഘോഷങ്ങളുടെ സമാപനം ശനി, ഞായർ ദിവസങ്ങളിൽ നടക്കും. ശനി വൈകിട്ട് നാലിന് ഗീവർഗീസ് മാർ പീലക്‌സീനോസിന്റെ കബറിങ്കൽനിന്നുള്ള ദീപശിഖപ്രയാണം ആരംഭിക്കും. ഞായർ രാവിലെ കുർബാനയ്‌ക്ക് ചെങ്ങന്നൂർ ഭദ്രാസന മെത്രാപോലീത്താ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് കാർമികനാകും. പകൽ 3.30ന് കടവിൽ പീടികയിൽ സെന്റ് തോമസ് കുരിശിൻസൗധത്തിൽനിന്ന് സമാപനസമ്മേളനത്തിനെത്തുന്ന വിശിഷ്‌ടാതിഥികളെ സ്വീകരിക്കും. പൊതുസമ്മേളനത്തിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസ് അധ്യക്ഷനായും. മന്ത്രി പി സി വിഷ്‌ണുനാഥ് ഉദ്ഘാടനംചെയ്യും. ജീവ കാരുണ്യ പ്രവർത്തങ്ങളുടെ ഉദ്ഘാടനവും ഇടവക ഡയറക്‌ടറിയുടെ പ്രകാശനവും ഉണ്ടാകുമെന്ന് വികാരി തോമസ് പി നൈനാൻ, ട്രസ്‌റ്റി സജി അലക്‌സ്, പ്രോഗ്രാം കൺവീനർ തോമസ് ടി മാത്യു, സെക്രട്ടറി ജോർജ് ജേക്കബ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.









0 comments