Deshabhimani

print edition അടിച്ചമർത്തുന്നതിൽ 
യുവത അസ്വസ്ഥർ: ഐഷി ഘോഷ്‌

aishe gosh
വെബ് ഡെസ്ക്

Published on Oct 10, 2026, 01:37 AM | 1 min read

ന്യൂഡൽഹി : സമാധാനപൂർണമായ പ്രതിഷേധങ്ങളെ അടിച്ചമർത്താൻ രാജ്യമാകെ മോദിസർക്കാർ നടത്തുന്ന ജനാധിപത്യവിരുദ്ധ നടപടികളിൽ യുവതലമുറ അസ്വസ്ഥരാണെന്ന്‌ എസ്‌എഫ്‌ഐ അഖിലേന്ത്യാ വൈസ്‌ പ്രസിഡന്റ്‌ ഐഷി ഘോഷ്‌ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എസ്‌എഫ്‌ഐയുടെയും മറ്റ്‌ ഇടതുപക്ഷ സംഘടനകളുടെയും നേതാക്കളെയും പ്രവർത്തകരെയും വ്യാപകമായി കസ്‌റ്റഡിയിലെടുത്തു.


സംഘടനകളുടെ ഓഫീസുകൾ പൊലീസ്‌ കൈയ്യേറി. ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കി. മെട്രോ സ്‌റ്റേഷനുകൾ അടച്ചിടാൻ ഉത്തരവിറക്കി. വിമാനത്താവളങ്ങളിൽ എത്തുന്നവരുടെ യാത്രാവിവരം പൊലീസും ഏജൻസികളും സൂക്ഷ്‌മമായി പരിശോധിക്കുകയാണ്‌. ഡൽഹിയിലേക്കുവരുന്ന വിദ്യാർഥികളെ കസ്‌റ്റഡിയ‍ിലെടുത്തു. ഡൽഹി പൊലീസ്‌ നിരന്തരം വിളിച്ച്‌ എന്താണ്‌ നിങ്ങളുടെ പ്ലാൻ എന്ന്‌ അന്വേഷിക്കുന്നുണ്ട്‌. ജന്തർമന്തറിൽ സമാധാനപ‍ൂർവ്വം പ്രതിഷേധിക്കുമെന്നത്‌ മാത്രമാണ്‌ പ്ലാനെന്ന്‌ ആവർത്തിച്ച്‌ പറഞ്ഞിട്ടും അവർക്ക്‌ ബോധ്യപ്പെടുന്നില്ല. പ്രതിഷേധങ്ങളല്ല പൊലീസ്‌ നിയന്ത്രണങ്ങളാണ്‌ സാധാരണക്കാരുടെ ജീവിതം ബുദ്ധിമുട്ടിലാക്കുന്നതെന്നും ഐഷി ഘോഷ്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home