നൂറനാട് പഞ്ചായത്ത്
യുഡിഎഫ് വ്യാജവാർത്തയ്‌ക്കെതിരെ യോഗം

സിപിഐ എം നൂറനാട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച വിശദീകരണയോഗം ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനംചെയ്യുന്നു
ചാരുമൂട്
നൂറനാട് പഞ്ചായത്തിനെതിരെ കള്ളവാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്ന യുഡിഎഫ് നീക്കത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ വിശദീകരണയോഗം നടത്തി. ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ രാഘവൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എൻ രാജേഷ്‌കുമാർ അധ്യക്ഷനായി. നൂറനാട് വടക്ക് ലോക്കൽ സെക്രട്ടറി പി അശോകൻനായർ സ്വാഗതം പറഞ്ഞു. ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് രാമകൃഷ്‌ണൻ, ഒ മനോജ്, ജി പുരുഷോത്തമൻ, വി വിനോദ്, നൂറനാട് തെക്ക് ലോക്കൽ സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ സംസാരിച്ചു.









0 comments