ടൗൺ സ്‌കൂളിൽ തപാൽദിനാചരണം
അഞ്ചലോട്ടക്കാരനായി അഭിജിത്ത്


സ്വന്തം ലേഖകൻ
Published on Oct 10, 2026, 01:03 AM | 1 min read
ചേർത്തല
ഗവ. ടൗൺ എൽപി സ്‌കൂൾ പ്രത്യേക അസംബ്ലിയിലൂടെ മൂന്നാംക്ലാസ് വിദ്യാർഥികൾക്ക് ലോക തപാൽദിന പ്രാധാന്യം പകർന്നു. അഞ്ചലോട്ടക്കാരന്റെ വേഷം ധരിച്ച അഭിജിത്ത് പഴയകാല തപാൽ സംവിധാനം പരിചയപ്പെടുത്തി. പ്രധാനാധ്യാപിക സേതുലക്ഷ്‌മിയും ചേർത്തല പോസ്‌റ്റ്‌മാസ്‌റ്റർ അനുമോദ്കുമാറും കുട്ടികളുടെ പരിശ്രമത്തെ അഭിനന്ദിച്ചു. പോസ്‌റ്റ്‌മാസ്‌റ്ററെ പ്രധാനാധ്യാപിക പൊന്നാടയണിയിച്ച് ആദരിച്ചു. പോസ്‌റ്റ്‌മാസ്‌റ്റർ അഞ്ചലോട്ടക്കാരനായി രംഗത്തുവന്ന അഭിജിത്തിന് പൊന്നാടയണിയിച്ചു. തപാൽദിന പ്രാധാന്യം അധ്യാപകൻ അർവിന്ദ്കുമാർ പൈ വിശദീകരിച്ചു. അധ്യാപകൻ എൻ എസ് ശ്രീകുമാർ തപാൽദിന സന്ദേശംനൽകി. കുട്ടികൾ ചേർത്തല ഹെഡ് പോസ്‌റ്റോഫീസ് സന്ദർശിച്ചു. തപാൽവകുപ്പ് പ്രവർത്തനവും സേവനവും കുട്ടികൾ കണ്ടറിഞ്ഞു. കുട്ടികൾ കൂട്ടുകാർക്ക് ആശംസാ സന്ദേശം പോസ്‌റ്റുകാർഡിൽ എഴുതി തപാൽപ്പെട്ടിയിൽ നിക്ഷേപിച്ചു. കുട്ടികൾക്ക് മിഠായിയും മധുരപാനീയങ്ങളും നൽകിയാണ് തപാൽ ജീവനക്കാർ യാത്രയാക്കിയത്.









0 comments