Deshabhimani

print edition മോർഫിങ് കേസ്; എബിവിപി നേതാവിന്‌ അറസ്റ്റില്ല, വിട്ടയച്ച്‌ പൊലീസ്‌

achuyth
avatar
സ്വന്തം ലേഖകൻ

Published on Oct 10, 2026, 12:09 AM | 1 min read

പുനലൂർ : വിദ്യാർഥിനികളുടെയും അധ്യാപികമാരുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിലൂടെയും മറ്റ് അശ്ലീല സൈറ്റുകളിലൂടെയും പ്രചരിപ്പിച്ച എബിവിപി നേതാവ്‌ സ്‌റ്റേഷനിലെത്തിയിട്ടും അറസ്‌റ്റു ചെയ്യാതെ പൊലീസ്‌. പുനലൂർ ഗവ. പോളിടെക്നിക്കിലെ അഞ്ചാം സെമസ്റ്റർ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ് വിദ്യാർഥി പുന്നല രോഹിണിയിൽ എസ് അച്യുത്‌ (23)നെയാണ്‌ പുനലൂർ പൊലീസ്‌ വിട്ടയച്ചത്‌.


സംഭവത്തെതുടർന്ന്‌ ഒളിവിലായിരുന്ന ഇയാൾ വെള്ളി പകൽ 1.30ന് പ്രാദേശിക കോൺഗ്രസ്‌ നേതാവിനൊപ്പം പുനലൂർ പൊലീസ്‌ സ്റ്റേഷനിൽ എത്തുകയായിരുന്നു. കോൺഗ്രസിന്റെ മുൻ ജനപ്രതിനിധിയും ഐഎൻടിയുസി നേതാവുമായ ഉല്ലാസിനൊപ്പമാണ് സ്റ്റേഷനിൽ എത്തിയത്.

കോളേജ്‌ അധികൃതരടക്കം നൽകിയ പരാതിയിലാണ്‌ പൊലീസിന്റെ ഒളിച്ചുകളി. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. തുടർന്ന് മോർഫിങ്ങിന്‌ ഉപയോഗിച്ച മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു.​


ചിത്രങ്ങൾ മോർഫ് ചെയ്ത്‌ അയച്ച ടെലഗ്രാം അക്കൗണ്ടും പൊലീസ് കണ്ടെത്തി. മോർഫ് ചെയ്ത ചിത്രങ്ങൾ കുറെ ഡിലീറ്റ് ചെയ്തതായും വിദ്യാർഥി സമ്മതിച്ചു. പിടിച്ചെടുത്ത മൊബൈൽ ഫോൺ കോടതി അനുമതിയോടെ വിശദ പരിശോധനയ്‌ക്കായി സൈബർ സെല്ലിന്‌ കൈമാറുമെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥൻ സിഐ പ്രദീപ് പറഞ്ഞു. എന്നാൽ പ്രതിയുടെ അറസ്‌റ്റ്‌ രേഖപ്പെടുത്താൻ തയ്യാറായില്ല. ​വൈകിട്ട് നാലോടെ പ്രതിയെ വിട്ടു.


എബിവിപി കോളേജ് യൂണിറ്റ് വൈസ് പ്രസിഡന്റായ അച്യുതിനെ സംഭവത്തെതുടർന്ന്‌ കോളേജിൽനിന്ന്‌ പുറത്താക്കിയിരുന്നു. ചൊവ്വാഴ്‌ചയാണ്‌ കോളേജിലെ വിദ്യാർഥിനികളും അധ്യാപികമാരും പരാതി നൽകിയത്‌. പ്രിൻസിപ്പലിന്റെയും മറ്റ് അധ്യാപകരുടെയും വിദ്യാർഥിയുടെ രക്ഷാകർത്താക്കളുടെയും സാന്നിധ്യത്തിൽ നടത്തിയ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചിരുന്നു. ആദ്യം അനിശ്‌ചിതകാലത്തേക്ക്‌ സസ്‌പെൻഡ്‌ ചെയ്‌തെങ്കിലും എസ്‌എഫ്‌ഐ പ്രതിഷേധത്തെതുടർന്ന്‌ പിന്നീട്‌ പുറത്താക്കുകയായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home