Deshabhimani

മാഷെത്തി, പറപ്പൂരിന്‌ 
പൊൻതിളക്കം

പറപ്പൂർ  സെന്റ്‌ ജോൺസ്‌ എച്ച്‌എസ്‌എസിലെ കായികതാരങ്ങൾ പരിശീലകൻ സി പി ആന്റോയ്ക്കൊപ്പം

പറപ്പൂർ സെന്റ്‌ ജോൺസ്‌ എച്ച്‌എസ്‌എസിലെ കായികതാരങ്ങൾ പരിശീലകൻ സി പി ആന്റോയ്ക്കൊപ്പം

വെബ് ഡെസ്ക്

Published on Oct 10, 2026, 12:10 AM | 1 min read

കുന്നംകുളം

​ കായിക മേളയുടെ മെഡൽ പട്ടികയിൽ ബഹുദൂ‍രം പിന്നിലായിരുന്ന പറപ്പൂർ സ്‌കൂൾ ഇന്ന്‌ മെഡൽ നേട്ടം ആഘോഷിക്കുകയാണ്‌. നിലവിൽ സ്‌കൂള്‍ അഞ്ചാം സ്ഥാനത്താണ്‌. മൂന്ന്‌ സ്വർണവും നാല് വെള്ളിയും മൂന്ന്‌ വെങ്കലവുമാണ്‌ ഇതുവരെ നേടിയത്‌. പറപ്പൂർ സെന്റ്‌ ജോൺസ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്ക്‌ പരിശീലകനായി സി പി ആന്റോ എത്തിയതോടെയാണ്‌ സ്‌കൂൾ നേട്ടങ്ങളിലേക്ക്‌ നടന്ന്‌ കയറിയത്‌. ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനത്തെത്തിയ തീർഥ കെ ശ്രീജിത്ത് നേടിയ ഏക പോയിന്റ്‌ മാത്രമായിരുന്നു കഴിഞ്ഞ മേളയിലെ സ്‌കൂളിന്റെ ആകെ നേട്ടം. ചുരുങ്ങിയ കാലമാണ് ആന്റോയ്‌ക്ക്‌ ലഭിച്ചതെങ്കിലും മാഷിന്റെ തന്ത്രങ്ങളും ചിട്ടകളും ഫലിച്ചതോടെ ജൂനിയർ ഗേൾസ് ഷോട്ട്പുട്ട്, സീനിയർ ബോയ്‌സ് ഡിസ്കസ് ത്രോ, ജൂനിയർ ബോയ്‌സ് 110 മീറ്റർ ഹഡിൽസ് എന്നിവയിൽ സ്വർണവും സീനിയർ ബോയ്‌സ് ഷോട്ട്പുട്ടിലും ഹാമർ ത്രോയിലും സീനിയർ ഗേൾസിൽ 100 മീറ്ററിലും ഹാമർ ത്രോയിലും വെള്ളിയും സീനിയർ ഗേൾസ് ഹാമർ ത്രോയിലും ജൂനിയർ ഗേൾസ് 100 മീറ്റർ ഹഡിൽസ്, 400 മീറ്റർ ഹഡിൽസ് എന്നിവയിൽ വെങ്കല മെഡലും സ്‌കൂളിലെത്തി. കായികാധ്യാപകൻ ഡെന്നി ഡേവിസും ഒപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home