ad
Deshabhimani

കാർ മരത്തിലിടിച്ച് അപകടം; വീട്ടമ്മ മരിച്ചു, അപകടം ആശുപത്രിയിൽ നിന്ന് മ‌ടങ്ങുമ്പോൾ

Accident

അപകടത്തില്‍പ്പെട്ട കാര്‍

വെബ് ഡെസ്ക്

Published on May 26, 2026, 08:05 AM | 1 min read

എടത്വാ: നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. എടത്വാ ഒലക്കപാടിയിൽ പരേതനായ തോമസിന്റ ഭാര്യ പി സി ഏലിക്കുട്ടി (ഏലമ്മ-74) ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏലിക്കുട്ടിയെ ഡിസ്ചാർജ് ചെയ്ത ശേഷം മകനും ബന്ധുവിനുമൊപ്പം തിങ്കളാഴ്ച വൈകിട്ട് 5.30 ന് വീട്ടിലേയ്ക്ക് മടങ്ങും വഴി എടത്വാ- തിരുവല്ല സംസ്ഥാന പാതയിൽ നെടുമ്പ്രം മണക്ക് ആശുപത്രിക്ക് സമീപത്തു വെച്ചായിരുന്നു അപകടം നടന്നത്.


സ്ഥലത്ത് തടിച്ചുകൂട്ടിയ നാട്ടുകാരും പൊലീസുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. ഏലിക്കുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കാർ ഓടിച്ചിരുന്ന മകൻ റോൺസിക്കും ബന്ധുവായ ഒലക്കപാടിൽ ലാലിച്ചന്റെ മകൻ ലിജിനും അപകടത്തിൽ പരിക്കേറ്റു. ഇരുവരെയും തിരുവല്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് മേൽ നടപടി സ്വീകരിച്ചു. സംസ്‌കാരം പിന്നീട്. മക്കൾ: റോജി തോമസ്, റോബിൻ തോമസ്, റോൺസി തോമസ് (ഇരുവരും ജർമ്മനി). മരുമക്കൾ: ജോയിസ് (വേഴപ്ര) ഷാരോൺ (എറണാകുളം) മെറിൻ (പാലാ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home