ad
Deshabhimani

കാപെക്‌സ്‌ മാതൃകയ്‌ക്ക്‌ അംഗീകാരം

print edition സ്‌മാർട്ട് മീറ്റർ പദ്ധതിക്ക്‌ ഗ്രാന്റ്‌ അനുവദിക്കുമെന്ന്‌ കേന്ദ്രം

KSEB ISSUE
avatar
പി ആർ ചന്തു കിരൺ

Published on Sep 27, 2026, 12:27 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ സ്‌മാർട്‌ മീറ്റർ സ്ഥാപിക്കാൻ എൽഡിഎഫ്‌ സർക്കാർ കൊണ്ടുവന്ന ബദൽ പദ്ധതി കാപെക്‌സ്‌ മാതൃകയ്‌ക്ക്‌ (ക്യാപിറ്റൽ എക്സ്‌പെൻഡിച്ചർ) ആർഡിഎസ്എസ് ഗ്രാന്റ്‌ അനുവദിക്കുമെന്ന്‌ കേന്ദ്രസർക്കാർ. സ്വകാര്യവൽക്കരണ നയങ്ങൾക്ക്‌ കീഴടങ്ങാതെ നടപ്പാക്കിയ കാപെക്‌സ്‌ മാതൃകയ്‌ക്ക്‌ ഗ്രാന്റ്‌ അനുവദിക്കാതെ ഇതുവരെ കടുത്ത സമ്മർദം തുടരുകയായിരുന്നു. കേന്ദ്രസർക്കാരിന്റെ ടോട്ടക്‌സ്‌ (ടോട്ടൽ എക്‌സ്‌പെൻഡിച്ചർ) രീതി നടപ്പാക്കാനായിരുന്നു നിർദേശം.


കേന്ദ്ര ഊർജ മന്ത്രാലയ സെക്രട്ടറിയുടെ അധ്യക്ഷതയിൽ കൊച്ചിയിൽദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഊർജ സെക്രട്ടറിമാരുടെ ഉന്നതതല യോഗം ചേർന്നാണ്‌ പുതിയ തീരുമാനം എടുത്തത്‌. ഇതോടെ ആർഡിഎസ്എസ് (റിവാംപ്ഡ് ഡിസ്ട്രിബ്യൂഷൻ സെക്ടർ സ്കീം) എന്ന കേന്ദ്രാവിഷ്‌കൃത പദ്ധതി പ്രകാരം ഓരോ മീറ്ററിനും ചെലവിടുന്നതിന്റെ 15 ശതമാനമോ പരമാവധി 900 രൂപ വരെയോ ഗ്രാന്റ്‌ ല
ഭിക്കും.


കാപെക്‌സ്‌ മാതൃക രാജ്യത്തെ ഏറ്റവും ചെലവുകുറഞ്ഞ പദ്ധതിയാണ്‌. ഗ്രാന്റുകൂടി ലഭിക്കുന്പോൾ ഉപയോക്താവിന്‌ സാന്പത്തിക ബാധ്യത വീണ്ടും കുറയും. സ്വകാര്യവൽക്കരണ നീക്കത്തെ എതിർത്തും കേന്ദ്രത്തിന്റെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും എതിർപ്പിനെ മറികടന്നുമാണ്‌ എൽഡിഎഫ്‌ സർക്കാർ പദ്ധതി നടപ്പാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home