ad
Deshabhimani

കേന്ദ്ര കൊള്ളയ്‌ക്ക്‌ 
കേരളത്തിന്റെ ബദൽ ; ‘കാപെക്‌സ്‌’ സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കൽ ഇന്നുമുതൽ

smart meters

പള്ളം മീറ്റർ ടെസ്‌റ്റിങ്‌ സെന്ററിലുള്ള സിംഗിൾ ഫെയ്‌സ്‌ സ്‌മാർട്ട്‌ മീറ്ററുകൾ

avatar
സ്വാതി സുജാത

Published on Aug 07, 2025, 02:00 AM | 1 min read


തിരുവനന്തപുരം

കേരളം ആവിഷ്‌കരിച്ച ‘കാപെക്‌സ്‌’ രീതിയിലുള്ള സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കൽ വ്യാഴാഴ്‌ച മുതൽ. തിരുവനന്തപുരത്ത്‌ പുത്തൻചന്ത സെക്‌ഷനിലെ രണ്ട്‌ സർക്കാർ സ്ഥാപനങ്ങളിലും കളമശേരി 220 കെവി സബ്‌സ്റ്റേഷനിലെ ഏഴ്‌ ഫീഡർ മീറ്ററുകളിലുമാണ്‌ ആദ്യം സ്ഥാപിക്കുന്നത്‌. സ്‌മാർട്ട്‌ മീറ്റർ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നിർദേശിച്ച സ്വകാര്യ കുത്തകകളുടെ ടോട്ടക്‌സ്‌ രീതിയിലുള്ളവയ്‌ക്ക്‌ ബദലായാണ്‌ കേരളം കാപെക്സ്‌ രീതി നടപ്പാക്കുന്നത്‌.


ആദ്യഘട്ടത്തിൽ 1.8 ലക്ഷം സർക്കാർ സ്ഥാപനങ്ങളിലും സബ്‌സ്‌റ്റേഷനുകളിലെ 11 കെവി, 22 കെവി ഫീഡറുകളിലും നവംബറോടെ മീറ്റർ സ്ഥാപിക്കും. സർക്കാർ സ്ഥാപനങ്ങളിൽ ഒന്നര ലക്ഷത്തോളം സിംഗിൾ ഫേസ്‌ മീറ്ററുകളാണ്‌. ഇതിൽ 50,000 മീറ്ററും 3,000 ഫീഡർ മീറ്ററുകളിലേക്കുള്ള 1,000 മീറ്ററുകളും കെഎസ്‌ഇബി വിതരണംചെയ്തു. ബാക്കിയുള്ളവ അടുത്തമാസം നൽകും. ബാക്കി സിസ്റ്റം മീറ്ററുകൾ (ട്രാൻസ്‌ഫോർമർ, ബോർഡർ) 2026 മാർച്ചിനകവും എച്ച്‌ടി കൺസ്യൂമർ മീറ്ററുകൾ ആഗസ്തിനകവും സ്ഥാപിക്കും.


ഇലക്ട്രിക്കൽ കണക്‌ഷൻ നൽകുന്നതിൽ വ്യത്യാസമില്ലാത്തതിനാൽ, സാധാരണ എനർജി മീറ്റർ സ്ഥാപിക്കുന്ന രീതിയിലാണ് സ്മാർട്ട് മീറ്ററുകളും സ്ഥാപിക്കുക. സ്മാർട്ട് മീറ്റർ സ്ഥാപിക്കുന്ന കെഎസ്ഇബി ജീവനക്കാരൻ ഇതുസംബന്ധിച്ച വിശദാംശം വർക്‌ഫോഴ്‌സ്‌ മാനേജ്‌മെന്റ്‌ (ഡബ്ല്യൂഎഫ്‌എം) മൊബൈൽ ആപ്ലിക്കേഷനിൽ ചേർക്കും. മീറ്ററിൽനിന്ന്‌ ലഭ്യമാകുന്ന വിവരം കൃത്യമാണെന്ന്‌ ഉറപ്പുവരുത്താനാണിത്. ഇത്‌ ഉപയോഗിക്കാൻ ജീവനക്കാർക്ക്‌ പരിശീലനവും നൽകും.


മൂലധന നിക്ഷേവും വരുമാനവും കെഎസ്‌ഇബിയുടെ നിയന്ത്രണത്തിൽതന്നെ നിലനിർത്തിയുള്ള കാപെക്‌സ്‌ രീതിയിൽ മൂന്ന്‌ ലക്ഷം മീറ്റർ സ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികളാണ്‌ പൂർത്തിയാക്കിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home