കാപ്പ കേസ് പ്രതിയെ സ്‌കൂട്ടറിൽ കിടന്നുറങ്ങവെ പിടികൂടി

തേഞ്ഞിപ്പലം : കാപ്പ കേസിൽ നാടുകടത്തപ്പെട്ട പ്രതി സ്‌കൂട്ടറിൽ കിടന്ന് ഉറങ്ങുന്നതിനിടെ പോലീസ് പിടിയിൽ. ഇയാളിൽ നിന്നും മയക്കുമരുന്നും പിടികൂടി. കൊണ്ടോട്ടി നെടിയിരുപ്പ് ചെറുപറമ്പ് മുഹമ്മദ് മിസബിനെ (27) യാണ് ബ്രൗൺഷുഗറുമായി തേഞ്ഞിപ്പലം പോലീസ് പിടികൂടിയത്.
ശനി രാവിലെ കരുവാൻ കല്ലിലെ പെട്രോൾ പമ്പ് പരിസരത്ത് സ്കൂട്ടറിൽ കിടന്ന് ഉറങ്ങുന്നതിനിടെ നാട്ടുകാർ വിവരമറിയച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. 1.71 ഗ്രാം കഞ്ചാവാണ് പിടിച്ചത്. സ്കൂട്ടറും കസ്റ്റഡിയിലെടുത്തു. 5500 രൂപയും മൊബൈൽ ഫോണും പോലീസ് പിടികൂടിയിട്ടുണ്ട്.
കാപ ചുമത്തി മലപ്പുറം ജില്ലയിൽ പ്രവേശിക്കരുതെന്ന നിർദ്ദേശം മറികടന്നാണ് മയക്കുമരുന്നുമായി ഇയാൾ എത്തിയത്. നാല് മയക്ക് മരുന്ന് കേസിലും മൂന്ന് അടിപിടിയിലുമടക്കം ഒൻപതിലധികം കേസുകളൽ പ്രതിയാണ്.
കാസർക്കോട് കരിപ്പൂർ, കൊണ്ടോട്ടി എന്നീ സ്റ്റേഷനുകളിലടക്കം കേസുകളുണ്ട്. തേഞ്ഞിപ്പലം ഇൻസ്പെക്ടർ എസ് കെ പ്രിയൻ, എസ് ഐ വിപിൻ സി പിള്ള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്.











0 comments