എസ്ഡിപിഐ നേതാവിന് ക്യാന്റീൻ കാർഡ്: സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തു

ആലുവ: എസ്ഡിപിഐ സംസ്ഥാന നേതാവിന് സ്വന്തം പൊലീസ് ക്യാന്റീൻ കാർഡ് നൽകിയ ആലുവ സ്‌പെഷ്യൽ ബ്രാഞ്ച് എഎസ്‌ഐയെ സസ്‌പെൻഡ് ചെയ്തു. അന്വേഷണവിധേയമായാണ് എഎസ്‌ഐ എ കെ സലീമിനെ റൂറൽ എസ്‌പി ഡോ. വൈഭവ് സക്‌സേന സസ്‌പെൻഡ് ചെയ്തത്. സലീം സ്‌പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായിരിക്കെ ഗുരുതര കൃത്യവിലോപമാണ് നടത്തിയതെന്ന് കണ്ടെത്തിയതോടെയാണ് സസ്പെൻഷൻ. ക്യാന്റീൻ കാർഡുമായി എസ്ഡിപിഐ നേതാവ് വി കെ ഷൗക്കത്തലി പെരുമ്പാവൂർ പൊലീസ് ക്യാന്റീനിൽനിന്ന് സാധനങ്ങൾ വാങ്ങിയിരുന്നു. ഇതിൽ സംശയം തോന്നിയ ക്യാന്റീൻ ജീവനക്കാരനാണ് റൂറൽ എസ്‌പിയെ വിവരം അറിയിച്ചത്. എസ്‌പിയുടെ സംഘം നടത്തിയ അന്വേഷണത്തിലാണ് സലീമിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.









0 comments