ad
Deshabhimani

തിരുവനന്തപുരത്ത് ഗവേഷണ വിദ്യാർഥിനിക്ക് ലഭിച്ച പാഴ്സലിൽ കഞ്ചാവ്‌ പൊതി

ganja
വെബ് ഡെസ്ക്

Published on Apr 05, 2025, 07:40 AM | 1 min read

കഴക്കൂട്ടം : ഗവേഷണ വിദ്യാർഥിനിക്ക് ലഭിച്ച പാഴ്സലിൽ കഞ്ചാവ്‌ പൊതി. കാര്യവട്ടം ക്യാമ്പസിലെ മലയാളം വിഭാഗത്തിലെ ഗവേഷണ വിദ്യാർഥിനിക്ക് എത്തിയ പാഴ്സലിലാണ് കഞ്ചാവ് പൊതി കിട്ടിയത്. പോസ്റ്റോഫീസ് വഴി കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽനിന്നാണ് പാഴ്സൽ വന്നത്.


4 ഗ്രാം കഞ്ചാവാണ് പൊതിയിലുള്ളത്. ഉടൻ കോളേജ് ഡിപ്പാർട്ട്മെന്റ് അധികാരിയെ വിവരം അറിയിച്ചു. കോളേജ് അധികൃതർ ശ്രീകാര്യം പൊലീസിലും അറിയിച്ചു. പൊലീസ് ക്യാമ്പസിലെത്തി പരിശോധന നടത്തി. വിദ്യാർഥിനിയുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home