5 ലക്ഷം രൂപയുടെ പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ

വെഞ്ഞാറമൂട് : അഞ്ചു ലക്ഷം രൂപയുടെ നിരോധിത പുകയില ഉൽപ്പന്നവുമായി പിടിയിൽ. കടയ്ക്കൽ പാറവിള പുത്തൻവീട്ടിൽ റാഫി (49) ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വെഞ്ഞാറമൂട് പുത്തൻപാലം റോഡിൽ മാണിക്കൽ പള്ളിക്ക് സമീപം വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കാറിൽ കടത്തിക്കൊണ്ടുവരികയായിരുന്ന 14 ചാക്ക് പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.
തമിഴ്നാട്ടിൽനിന്ന് കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ എസ് ഐ സജിത്ത്, ഷാജി, ബിജു, സിപിഒമാരായ നജിംഷ, ശ്രീകാന്ത്, സന്തോഷ്, അഭിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.









0 comments