Deshabhimani

print edition കലിക്കറ്റിലും വന്ദേമാതരം 
പൂർണമായി ആലപിച്ചു

calicut university
വെബ് ഡെസ്ക്

Published on Oct 07, 2026, 12:13 AM | 1 min read

തേഞ്ഞിപ്പലം: കലിക്കറ്റ്‌ സർവകലാശാലയുടെ ഡിലിറ്റ് ബിരുദദാന ചടങ്ങിൽ തുടക്കത്തിലും സമാപനത്തിലും വന്ദേമാതരം മുഴുവനായി ചൊല്ലി അധികൃതർ. ഇതിൽ പ്രതിഷേധിച്ച്‌ വേദിയിലേക്ക്‌ എസ്‌എഫ്‌ഐ നേതൃത്വത്തിൽ പ്രകടനം നടത്തി. ഭൂരിഭാഗം അധ്യാപകരും വിദ്യാർഥികളും ചടങ്ങിൽനിന്ന്‌ വിട്ടുനിന്നു.


വന്ദേമാതരം ചൊല്ലുമ്പോൾ വേദിയിൽ മുസ്ലിംലീഗ് എംഎൽഎ ടി വി ഇബ്രാഹിമും മുസ്ലിംലീഗ് അധ്യാപക സംഘടനാ നേതാവായ പിവിസി ഡോ. പി റഷീദ് അഹമ്മദുമുണ്ടായിരുന്നു. വന്ദേമാതരം ചൊല്ലുമെന്ന് വ്യക്തമായതോടെ തിങ്കളാഴ്ച രാത്രി എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഡിലിറ്റ് ബിരുദദാന ചടങ്ങ് നടക്കുന്ന വേദിക്കരികെ ‘ആദ്യഭാഗങ്ങൾ ഞങ്ങളും പാടും, ബാക്കി നിങ്ങൾ ശാഖയിൽ പാടിക്കോള്ളൂ' എന്നെഴുതിയ ബാനർ തൂക്കി. അർധരാത്രിയിൽ ബാനർ അധികൃതർ നീക്കിയതോടെ വീണ്ടും വേദിക്കരികിൽ ‘ശാഖയിൽ പാടേണ്ടത് ശാഖയിൽ, സർവകലാശാലയിലല്ല' എന്ന പുതിയ ബാനർ കെട്ടി.


എൽഡിഎഫ് സിൻഡിക്കറ്റ്, സെനറ്റ്, അക്കാദമിക് കൗൺസിൽ അംഗങ്ങൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ വിട്ടുനിന്നു. പിവിസി നിയമനത്തിൽ സർക്കാരിനുള്ള അസംതൃപ്തിയാണ് മന്ത്രി വിട്ടുനിന്നതിന് കാരണം. രാവിലെ ചാൻസലർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുത്ത സെനറ്റ് യോഗവും അംഗങ്ങൾ വിട്ടുനിന്നതിനാൽ ശുഷ്‌കമായി. 69 അംഗങ്ങളിൽ കോൺഗ്രസ്-–മുസ്ലിംലീഗ്–- ബിജെപി അംഗങ്ങളായ 33 പേർമാത്രമാണ് ഹാജരായത്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home