ad
Deshabhimani

കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റ്‌; 6 പേരെ മാറ്റി യുഡിഎഫ് പ്രതിനിധികളെ തിരുകിക്കയറ്റി

calicut university
വെബ് ഡെസ്ക്

Published on Jul 05, 2026, 09:53 AM | 1 min read

തേഞ്ഞിപ്പലം : ഒരു വർഷത്തോളം കാലാവധി ബാക്കിനിൽക്കെ കലിക്കറ്റ് സർവകലാശാല സിൻഡിക്കറ്റിലെ സർക്കാർ നോമിനികളെ മാറ്റി യുഡിഎഫ് സർക്കാർ. ഉന്നത വിദ്യാഭ്യസ രംഗത്തെ വിവിധ മേഖലകളിൽനിന്നും കഴിഞ്ഞ എൽഡിഎഫ് സർക്കാർ നാമനിർദേശം ചെയ്ത ആറു പേരെ മാറ്റിയാണ് യുഡിഎഫ് അനുകൂലികളായവരെ സിൻഡിക്കറ്റംഗങ്ങളാക്കിയിരിക്കുന്നത്. മുസ്ലിംലീഗും കോൺഗ്രസും മൂന്ന് വീതം അംഗങ്ങളെ പങ്കിട്ടെടുക്കുകയായിരുന്നു.


ഡോ. എ ടി അബ്ദുൾ ജബ്ബാർ (അസോസിയേറ്റ് പ്രൊഫസർ, ഫറൂഖ് കോളേജ്), ഡോ. ലക്ഷ്മി ആർ ചന്ദ്രൻ (എൻഎസ്എസ് കോളേജ് നെന്മാറ), ഡോ. ജെയ്സൻ ജോസഫ് (പ്രൊഫസർ, സെന്റ്‌ ജോസഫ്സ് കോളേജ് ദേവഗിരി), എം അഹമ്മദ് കബീർ, ഡോ. എ കെ ഷാഹിന മോൾ (അസോസിയേറ്റ് പ്രൊഫസർ, യുണിറ്റി വുമൺസ് കോളേജ്, മഞ്ചേരി), ഡോ. ടി എം വാസുദേവൻ (കലിക്കറ്റ് സർവകലാശാല ലൈബ്രറി ആൻഡ്‌ ഇൻഫർമേഷൻ സയൻസ് പ0ന വിഭാഗം) എന്നിവരെയാണ് നാമനിർദേശം ചെയ്തിരിക്കുന്നത്. അഡ്വ. പി കെ ഖലിമുദ്ധീൻ, അഡ്വ. എൽ ജി ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണൻ, ഡോ. റിച്ചാർഡ് സ്കറിയ, ഡോ. ടി വസുമതി, ഡോ. പി പി പ്രദ്യുമ്നൻ എന്നിവരെയാണ് മാറ്റിയത്. ഇതിൽ അഹമ്മത് കബീർ കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനും എംഎസ്എഫ് മുൻ ജില്ല പ്രസിഡന്റുമാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home