ad
Deshabhimani

ഹോർമുസില്‍ കപ്പലുകള്‍ക്ക് സർവീസ് ഫീസ് ഈടാക്കാന്‍ ഉറപ്പിച്ച് ഇറാന്‍; സൗഹൃദ രാജ്യങ്ങള്‍ക്ക് ഇളവ്

Hormuz ships
വെബ് ഡെസ്ക്

Published on Jul 05, 2026, 11:06 AM | 1 min read

ടെഹ്റാൻ: ഹോർമുസിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ നിന്ന് പുതിയ സർവീസ് ഫീസുകൾ ഈടാക്കുമെന്ന് ഇറാൻ. ബീജിങ്ങിൽ നടന്ന വേൾഡ് പീസ് ഫോറത്തിലാണ് ചൈനയിലെ ഇറാൻ അംബാസഡർ അബ്ദുൽറസൂൽ റഹ്മാനി ഫസ്‌ലിയുടെ പ്രഖ്യാപനം.


ഹോർമുസ് തങ്ങളുടെ പ്രാദേശിയ ജലപ്രദേശത്തിന്റെ ഭാ​ഗമാണെന്നും അതിനാൽ ഫീസ് ഈടാക്കാൻ രാജ്യത്തിന് അവകാശമുണ്ടെന്നും അബ്ദുൽറസൂൽ റഹ്മാനി ഫസ്‌ലി പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. അതേസമയം, ഒരു ടോൾ ആയി ഈ നീക്കത്തെ കാണേണ്ടതില്ലെന്നും സുരക്ഷിതമായ യാത്രയ്ക്കും കപ്പലുകളുടെ മേൽനോട്ടം വഹിക്കുന്നതിനുമുള്ള ഫീസാണെന്നും അംബാസഡർ വ്യക്തമാക്കി.


കപ്പൽ ​ഗതാ​ഗതത്തിലൂടെ ഉണ്ടാകുന്ന പരിസ്ഥി പ്രത്യാഘാതങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഫീസ് തുക ഉപയോ​ഗിക്കാൻ സാധിക്കുമെന്നും കൂട്ടിച്ചേർത്തു. അതേസമയം, അത്യാവശ്യ ഘട്ടങ്ങളിൽ ഇറാനൊപ്പം നിന്ന രാജ്യങ്ങൾക്ക് ഫീസിൽ ഇളവ് അനുവദിക്കുമെന്നും ഇറാൻ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home