ad
Deshabhimani

സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായത് അതുല്യനായ കലാസംഘാടകനെ: പിണറായി

Surya Krishnamoorthy Pinarayi.jpg
വെബ് ഡെസ്ക്

Published on Sep 23, 2026, 08:16 PM | 1 min read

തിരുവനന്തപുരം: അതുല്യനായ കലാസംഘാടകനെയാണ് സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തോടെ കേരളത്തിനു നഷ്ടമായിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗം സാംസ്കാരിക കേരളത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു.


വിശ്വപ്രസിദ്ധ കലാപ്രവർത്തകർക്ക് തിരുവനന്തപുരത്ത് വേദിയൊരുക്കുകയും അവരുടെ കലാവതരണങ്ങളെ കേരളത്തിനു പരിചയപ്പെടുത്തുകയും ചെയ്ത സൂര്യ കൃഷ്ണമൂർത്തി സൂര്യ ഫെസ്റ്റിവലിലൂടെ കേരളത്തിന്റെ കലാസാംസ്കാരിക ബോധത്തെ ദേശീയതലത്തിൽ തന്നെ ശ്രദ്ധേയമാക്കി. ലോകശ്രദ്ധയിൽ വന്ന കലകളെയും കലാപ്രവർത്തകരെയും അണിനിരത്തി ഇത്രയും വിപുലമായ ഒരു പരിപാടി സംഘടിപ്പിക്കുക എന്നത് സൂര്യ ഫെസ്റ്റിവലിനു മാത്രം സാധ്യമായ കാര്യമാണ്.


ഐഎസ്ആർഒയിലെ മികച്ച ജോലിയുപേക്ഷിച്ചാണ് കലാപ്രവർത്തനത്തിനുവേണ്ടി തന്റെ ജീവിതം സമർപ്പിച്ചത്. ശാസ്ത്രബോധവും കലാബോധവും ഒരേ വ്യക്തിയിൽ ഒരുപോലെ സമ്മേളിച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. വ്യക്തിപരമായി അദ്ദേഹത്തോട് ഏറെ അടുപ്പമുണ്ടായിരുന്നു. പിണറായിപ്പെരുമയുടെ സംഘാടനത്തിലും അതിന്റെ വിജയകരമായ നിർവ്വഹണത്തിലുമെല്ലാം നേതൃത്വപരമായ പങ്കാണ് അദ്ദേഹം വഹിച്ചിരുന്നത്. കേരള സംഗീത നാടക അക്കാദമി ചെയർമാനായ കാലത്ത് കലയ്ക്കും നാടകത്തിനും അദ്ദേഹം നൽകിയ വലിയ സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടുമെന്നും പിണറായി വിജയൻ പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home