ad
Deshabhimani

പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ചെന്ന കേസ്; പെണ്‍കുട്ടിയുടെ മൊഴിയിൽ സംശയം പ്രകടിപ്പിച്ച് പൊലീസ്

Police
വെബ് ഡെസ്ക്

Published on Jul 05, 2026, 10:39 AM | 1 min read

പത്തനംതിട്ട : പത്തനംതിട്ടയിൽ സഹപാഠികൾ ഒൻപതാം ക്ലാസുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ, പതിമൂന്നുകാരി നൽകിയ മൊഴിയിൽ സംശയം പ്രകടിപ്പിച്ച് പൊലീസ്.


സംഭവത്തിൽ പീഡനം നടന്നിട്ടില്ലെന്ന വൈദ്യ പരിശോധനാ ഫലം വന്നതോടെയാണ് പൊലീസ് സമ​ഗ്രമായ അന്വേഷണം നടത്തിയത്. പെൺകുട്ടിയുടെ മൊഴിയിലും സാഹചര്യ തെളിവുകളിലും പൊരുത്തക്കേട് കണ്ടതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത ആറ് പേരെ ശനിയാഴ്ച പൊലീസ് വിട്ടയച്ചിരുന്നു. പ്രണയനൈരാശ്യമാണ് കുട്ടിയുടെ പരാതി പിന്നിലെന്നാണ് പുതിയതായി വിവരം ലഭിച്ചിട്ടുള്ളത്.


വൈദ്യ പരിശോധനാ ഫലം ലഭിച്ചതിനു ശേഷം പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ സഹപാഠികൾ പീഡിപ്പിച്ചിട്ടില്ലെന്ന് പെൺകുട്ടി മൊഴിമാറ്റിയതായും റിപ്പോർട്ടുകളുണ്ട്. സ്കൂളിൽ വെച്ച് നടത്തിയ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം പറയുന്നത്. കുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home