കേരള സർവകലാശാല പിജി: കോളേജ് പ്രവേശനം നാളെമുതൽ

തിരുവനന്തപുരം : കേരള സർവകലാശാലയോട് അഫിലിയറ്റ് ചെയ്തിട്ടുള്ള കോളേജുകളിൽ ഒന്നാം വർഷ ബിരുദാനന്തരബിരുദ പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്തശേഷം കോളേജിൽ ഹാജരായി പെർമനന്റ്/ടെമ്പററി അഡ്മിഷൻ എടുക്കണം. ടെമ്പററി അഡ്മിഷൻ സംവിധാനം ഒന്നാംഘട്ട അലോട്ട്മെന്റിൽ മാത്രമേ അനുവദിച്ചിട്ടുള്ളൂ.
ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായവർ കോളേജിൽ ഹാജരായി അഡ്മിഷൻ ഉറപ്പാക്കിയശേഷം (പെർമനന്റ് അഡ്മിഷൻ എടുത്തവർ ഉൾപ്പെടെ) ഹയർ ഓപ്ഷനുകൾ (അലോട്ട്മെന്റ് കിട്ടിയ ഓപ്ഷന് മുകളിലുള്ളവ) 9ന് വൈകിട്ട് 4നുമുന്പായി നീക്കം ചെയ്യണം. വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in/pg2026










0 comments