ad
Deshabhimani

ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി; ലോക റെക്കോർഡ് പട്ടികയിൽ രണ്ടാമനായി വൈഭവ്

youngest debut

Photo Credit:Espn Cricinfo

വെബ് ഡെസ്ക്

Published on Jul 05, 2026, 11:14 AM | 1 min read

മാഞ്ചസ്റ്റർ: ഐസിസിയുടെ മുഴുവൻ സമയ അംഗ രാജ്യങ്ങളിലെ കളിക്കാരുടെ പട്ടികയിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരുടെ പട്ടികയിൽ രണ്ടാമതെത്തി വൈഭവ് സൂര്യവംശി.


15 വയസ്സും 99 ദിവസവും മാത്രം പ്രായമുള്ളപ്പോൾ മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറിയതോടെയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്


14 വയസ്സും 227 ദിവസവും പ്രായമുള്ളപ്പോൾ അരങ്ങേറിയ പാകിസ്ഥാന്റെ ഹസൻ റാസയാണ് പട്ടികയിൽ ഒന്നാമത്. ഈ പട്ടികയിലെ ആദ്യ എട്ടുപേരിൽ അഞ്ചുപേരും പാകിസ്ഥാൻ താരങ്ങളാണ് എന്നതാണ് ശ്രദ്ധേയം


വൈഭവിന്റെ വരവോടെ സച്ചിൻ ടെണ്ടുൽക്കർ ആഗോള പട്ടികയിൽ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. മുഷ്താഖ് മുഹമ്മദ്, ആഖിബ് ജാവേദ്, ഷാഹിദ് അഫ്രീദി, അഫ്താബ് ബലോച്ച് എന്നിവരാണ് പട്ടികയിൽ ഇടംപിടിച്ച മറ്റ് പാകിസ്ഥാൻ താരങ്ങൾ.


മുഹമ്മദ് ഷെരീഫ് , തൽഹ ജുബൈർ എന്നീ ബംഗ്ലാദേശ് താരങ്ങളും ഈ പട്ടികയിൽ മുൻനിരയിലുണ്ട്. പാകിസ്ഥാൻ താരങ്ങൾ കുത്തകയാക്കി വെച്ചിരുന്ന ഈ റെക്കോർഡ് പട്ടികയിലേക്ക് ഒരു ഇന്ത്യൻ കൗമാരതാരം കടന്നുവരുന്നത് വലിയൊരു നേട്ടമായാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്.


ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിൽ സച്ചിൻ ടെണ്ടുൽക്കർ ഏറെക്കാലം കൈവശം വെച്ചിരുന്ന റെക്കോർഡാണ് വൈഭവ് സൂര്യവംശിയിലൂടെ തകർക്കപ്പെട്ടത്.


ഐപിഎല്ലിലെയും അണ്ടർ-19 ലോകകപ്പിലെയും തകർപ്പൻ പ്രകടനങ്ങൾക്ക് ശേഷമാണ് വൈഭവ് ദേശീയ ടീമിലെത്തുന്നത്. വരും നാളുകളിൽ ഇന്ത്യൻ ബാറ്റിംഗ് നിരയിലെ നിർണ്ണായക സാന്നിധ്യമായി ഈ കൗമാരതാരം മാറുമെന്ന കാര്യത്തിൽ സംശയമില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home