ad
Deshabhimani

കലിക്കറ്റ് സർവകലാശാല ഡിഎസ്‍യു തെരഞ്ഞെടുപ്പ്; എസ്‌എഫ്‌ഐയ്‌ക്ക്‌ തകർപ്പൻ ജയം

calicut sfi
വെബ് ഡെസ്ക്

Published on Oct 31, 2025, 07:15 PM | 1 min read

തേഞ്ഞിപ്പലം : കലിക്കറ്റ് സർവകലാശാല ഡിപ്പാർട്ട്മെന്റൽ സ്റ്റുഡൻസ് യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐ ഉജ്ജ്വല വിജയം നേടി. ആയിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ എസ്‌എഫ്‌ഐ സ്ഥാനാർഥികളുടെ വിജയം. ഒക്ടോബർ 10ന് നടന്ന തിരഞ്ഞെടുപ്പ് അക്രമത്തിലൂടെ യുഡിഎസ്എഫുകാർ അട്ടിമറിച്ചതോടെ ഹൈക്കോടതി ഉത്തരവ് അനുസരിച്ച് നടന്ന തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും വൻ ഭൂരിപക്ഷത്തോടെ എസ്എഫ്ഐ സ്ഥാനാർത്ഥികൾ തിരഞ്ഞെടുക്കപ്പെട്ടു. പരാജയം ഉറപ്പായിരുന്ന യുഡിഎസ്എഫ് തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിച്ചു.


ചെയർമാനായി ഇംഗ്ലീഷ് പഠന വിഭാഗത്തിലെ പിജി മൂന്നാം സെമസ്റ്റർ വിദ്യാർഥി ടി വി അമർ ദേവും വൈസ് ചെയർമാനായി സ്റ്റാറ്റിസ്റ്റിക്സ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി പി റിസ്വാന ഷെറിനും തിരഞ്ഞെടുക്കപ്പെട്ടു. ഫോക്ക് ലോർ ഒന്നാം സെമസ്റ്റർ വിദ്യാർഥി കെ സബാഹ് തൻവീറാണ് സെക്രട്ടറി. ജോയൻ്റ് സെക്രട്ടറിയായി ഹിന്ദി ഒന്നാം സെമസ്റ്റർ വിദ്യാർഥിനി ജി ഗോപികയും ഫൈൻ ആർട്സ് സെക്രട്ടറിയായി പൊളിറ്റിക്സ് മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിനി കെ ജെ ശ്രീകലയും വിജയിച്ചു. ചീഫ് സ്റ്റുഡൻ്റ് എഡിറ്ററായി മലയാളം ഒന്നാം സെമസ്റ്റർ വിദ്യാർത്ഥിനി ജെ നയനയും ജനറൽ ക്യാപ്റ്റനായി കെ ടി ഹാത്തിഫും തിരഞ്ഞെടുക്കപ്പെട്ടു. ഫിലോസഫി ഒന്നാം സെമസ്റ്റർ വിദ്യാർഥി കെ എൻ നൗഫലും എംകോം മൂന്നാം സെമസ്റ്റർ വിദ്യാർത്ഥി പി യു റിജു കൃഷ്ണനമാണ് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാർ.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home