print edition ആരോഗ്യവകുപ്പില്‍ 202 ഡോക്‌ടര്‍ തസ്‌തിക ; ആശുപത്രികളിൽ കൂടുതൽ മികച്ച വിദഗ്ധരുടെ സേവനം

തിരുവനന്തപുരം
ആരോഗ്യവകുപ്പിലെ സ്ഥാപനങ്ങളിലേക്ക് 202 ഡോക്ടര്‍മാരുടെ തസ്‌തിക സൃഷ്‌ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സൂപ്പര്‍ സ്‌പെഷാലിറ്റി, സ്‌പെഷാലിറ്റി ഡോക്‌ടര്‍മാരുടെയും മറ്റ് ഡോക്‌ടര്‍മാരുടെയും തസ്‌തിക ഉള്‍പ്പെടെയാണിത്. ആശുപത്രികളിൽ കൂടുതൽ മികച്ച വിദഗ്ധരുടെ സേവനം ഇതുവഴി ലഭ്യമാകുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കണ്‍സള്‍ട്ടന്റ് തസ്‌തികയില്‍ കാര്‍ഡിയോളജി–20, ന്യൂറോളജി–9, നെഫ്രോളജി–10, യൂറോളജി–4, ഗ്യാസ്‌ട്രോ എന്‍ട്രോളജി–1, കാര്‍ഡിയോ തൊറാസിക് സര്‍ജന്‍–1, അസിസ്റ്റന്റ് സര്‍ജന്‍–8, കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍–48 എന്നിങ്ങനെയാണ് തസ്‌തികകള്‍ . ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്‌തികയില്‍ ജനറല്‍ മെഡിസിന്‍–12, ജനറല്‍ സര്‍ജറി–9, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി –9, പീഡിയാട്രിക്‌സ്–3, അനസ്‌തേഷ്യ–21, റേഡിയോ ഡയഗ്നോസിസ്–12, റേഡിയോ തെറാപ്പി–1, ഫോറന്‍സിക് മെഡിസിന്‍–5, ഓര്‍ത്തോപീഡിക്‌സ്–4, ഇഎന്‍ടി–1 തസ്‌തികകളും സ-ൃഷ്‌ടിച്ചു.
കാഞ്ഞങ്ങാട്ടും വൈക്കത്തും അനുവദിച്ച സ്‌ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികള്‍ക്കായി സിഎംഒ –8, അസി. സര്‍ജൻ–4, കണ്‍സള്‍ട്ടന്റ് ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി–1, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഒബ്‌സ്‌റ്റെട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി–3, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ്–3, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് അനസ്‌തീഷ്യ–4, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് റേഡിയോളജി–1 എന്നിങ്ങനെയും തസ്‌തികകള്‍ സൃഷ്‌ടിച്ചു.









0 comments