Deshabhimani

സി വി ധനരാജ് വധക്കേസ്; വിധി 23ന്

C V Dhanaraj
വെബ് ഡെസ്ക്

Published on Nov 16, 2026, 02:47 PM | 1 min read

തളിപ്പറമ്പ്: കുന്നരു കാരന്താട്ടെ സിപിഐ എം പ്രവർത്തകൻ സി വി ധനരാജിനെ ബിജെപി – ആർഎസ്എസ്സുകാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിധി നവംബർ 23ന്. തളിപ്പറമ്പ് അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് വിധി പറയുക.


ഡിവൈഎഫ്ഐ നേതാവും സിപിഐ എം ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമായ സി വി ധനരാജിനെ 2016 ജൂലൈ 11ന് രാത്രിയാണ് ബിജെപി – ആർഎസ്എസ് ക്രിമിനൽസംഘം അരുംകൊലചെയ്തത്. ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോൾ ബൈക്കുകളിൽ പിന്തുടർന്നെത്തിയ സംഘം വീടിന് സമീപത്തുവച്ച് മാരകായുധങ്ങളുമായി ആക്രമിച്ച് വെട്ടികൊലപ്പെടുത്തുകയായിരുന്നു. ആർഎസ്‌എസ്‌, ബിജെപി പ്രവർത്തകരായ പണ്ടാരവളപ്പിൽ രാജേഷ്‌, ആലക്കാട്ട്‌ ബിജു‍, കാരയിൽ രാജേഷ്‌ എന്നിവരായിരുന്നു രണ്ട്‌ ബൈക്കുകളിലായി സഞ്ചരിച്ചിരുന്നത്‌. ആകെ 20 പ്രതികളാണ് കേസിലുള്ളത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

BJP Lost

01

print edition തദ്ദേശ തെരഞ്ഞെടുപ്പ്: രാജസ്ഥാനിൽ മൂക്കുകുത്തി ബിജെപി
akhilesh yadav

03

print edition യുപി സീറ്റ് വിഭജനം: മാനദണ്ഡം ജയസാധ്യത മാത്രമെന്ന് അഖിലേഷ്‌
M A Baby Press Meet

05

print edition തൊഴിലാളികളുടെ വിലപേശൽ ശേഷി കൂട്ടണം: എം എ ബേബി
deshabhimani section

Recommended

Deshabhimani
Home