print edition സി എച്ച് കണാരന് സ്‌മരണാഞ്ജലി

സി എച്ച് കണാരൻ ദിനത്തിൽ കോടിയേരി പുന്നോലിലെ സ്‌മൃതിമണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പുഷ്പചക്രം അർപ്പിക്കുന്നു

സ്വന്തം ലേഖകൻ
Published on Oct 21, 2025, 01:43 AM | 1 min read
തലശേരി : അതുല്യ സംഘാടകനും സിപിഐ എമ്മിന്റെ പ്രഥമ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി എച്ച് കണാരന്റെ 53–ാം ചരമവാർഷികദിനം ആചരിച്ചു. പ്രഭാതഭേരിയോടെ പതാക ഉയർത്തിയും സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയും ദേശാഭിമാനി പത്രത്തിന് വരിക്കാരെ ചേർത്തും കേരളം പ്രിയസഖാവിന്റെ ഓർമ പുതുക്കി. കോടിയേരി പുന്നോലിലെ സി എച്ച് സ്‌മൃതിമണ്ഡപത്തിലെ പുഷ്‌പാർച്ചനയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. പുന്നോൽ ആച്ചുകുളങ്ങര കേന്ദ്രീകരിച്ച് പ്രകടനമായെത്തിയായിരുന്നു പുഷ്‌പാർച്ചന.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, സെക്രട്ടറിയറ്റംഗം എം വി ജയരാജൻ, ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ എൻ ഷംസീർ, പി ജയരാജൻ, പി ശശി, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം സുരേന്ദ്രൻ, കാരായി രാജൻ, പി ഹരീന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ എം സി പവിത്രൻ, മുഹമ്മദ് അഫ്‌സൽ, തലശേരി നഗരസഭാ ചെയർമാൻ കെ എം ജമുനാറാണി തുടങ്ങിയവർ പങ്കെടുത്തു.
പുഷ്‌പാർച്ചനയ്‌ക്കുശേഷം അനുസ്‌മരണയോഗം എം വി ഗോവിന്ദൻ ഉദ്‌ഘാടനംചെയ്‌തു.
കാരായി രാജൻ അധ്യക്ഷനായി. കതിരൂർ പുല്യോട് സി എച്ച് നഗറിലെ സി എച്ച് കണാരൻ പ്രതിമയിലും പുഷ്‌പാർച്ചനയുണ്ടായി. അനുസ്‌മരണ യോഗത്തിൽ കാരായി രാജൻ അധ്യക്ഷനായി. എം വി ഗോവിന്ദൻ, എം വി ജയരാജൻ എന്നിവർ സംസാരിച്ചു.
എ കെ ജി സെന്ററിൽ കേന്ദ്ര കമ്മിറ്റിയംഗം പുത്തലത്ത് ദിനേശൻ പതാക ഉയർത്തി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറിയറ്റംഗം സി ലെനിൻ പതാക ഉയർത്തി. തിരുവനന്തപുരം ദേശാഭിമാനിയിൽ സംസ്ഥാന കമ്മിറ്റിയംഗം എം വിജയകുമാർ പതാക ഉയർത്തി അനുസ്‌മരണ പ്രഭാഷണം നടത്തി.









0 comments