അന്ന് മാധ്യമം എൻഡിഎഫിന്റെ പേര് പറഞ്ഞു
സി ദാവൂദ് വായിക്കുമോ പഴയ മാധ്യമം റിപ്പോർട്ട്


സ്വന്തം ലേഖകൻ
Published on Jul 10, 2025, 02:19 PM | 2 min read
സി ദാവൂദ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിൽ എൻഡിഎഫിന്റെ പേര് മറച്ചുവച്ചപ്പോൾ നിയസഭയിൽ എൻ കണ്ണൻ സബ്‌മിഷൻ ഉന്നയിച്ച പിറ്റേ ദിവസം ഇറങ്ങിയ മാധ്യമം റിപ്പോർട്ടിൽ എൻഡിഎഫിന്റെ പേര് പറയുന്നുണ്ട്. നിലവിൽ സി ദാവൂദ് ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള ടെലിവിഷൻ ചാനലായ മീഡിയാ വണ്ണിന്റ മാനേജിംഗ് എഡിറ്ററാണ്. ഇദ്ദേഹം ചുമതലയേറ്റെടുത്ത ശേഷം മാധ്യമം പത്രത്തെ അടക്കം തീവ്ര ജമാഅത്ത് നിലപാടിലേക്ക് കൊണ്ടുപോകുകയാണ്.
തിരുവനന്തപുരം: എൽഡിഎഫ് നിയമസഭാംഗമായിരുന്ന എൻ കണ്ണൻ തീവ്രവാദ സംഘടനയായിരുന്ന എൻഡിഎഫിനെതിരെ ഉന്നയിച്ച സബ്‌മിഷനെ വളച്ചൊടിച്ച് സിപിഐ എം വിരുദ്ധത കത്തിക്കുന്ന ജമാഅത്തെ ഇസ്ലാമി നേതാവ് സി ദാവൂദിന് മറുപടി സ്വന്തം പത്രം. സി ദാവൂദ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വീഡിയോയിൽ എൻഡിഎഫിന്റെ പേര് മറച്ചുവച്ചപ്പോൾ നിയസഭയിൽ എൻ കണ്ണൻ സബ്‌മിഷൻ ഉന്നയിച്ച പിറ്റേ ദിവസം ഇറങ്ങിയ മാധ്യമം റിപ്പോർട്ടിൽ എൻഡിഎഫിന്റെ പേര് പറയുന്നുണ്ട്. നിലവിൽ സി ദാവൂദ് ജമാഅത്തെ ഇസ്ലാമി നിയന്ത്രണത്തിലുള്ള ടെലിവിഷൻ ചാനലായ മീഡിയാ വണ്ണിന്റ മാനേജിംഗ് എഡിറ്ററാണ്. ഇദ്ദേഹം ചുമതലയേറ്റെടുത്ത ശേഷം മാധ്യമം പത്രത്തെ അടക്കം തീവ്ര ജമാഅത്ത് നിലപാടിലേക്ക് കൊണ്ടുപോകുകയാണ്.
വണ്ടൂർ എഎംഎൽഎ ആയിരിക്കെ 1999 മാർച്ച് 23ന് ‘ ന്യൂനപക്ഷ തീവ്രവാദ വർഗീയ പ്രവർത്തനങ്ങൾ ’ എന്ന വിഷയത്തിൽ നിയമസഭയിൽ സബ്‌മിഷൻ ഉന്നയിച്ചിരുന്നു. എൻഡിഎഫ് നേതൃത്വത്തിൽ മലപ്പുറം ജില്ലയിൽ അക്കാലത്ത് നടന്ന താലബാനിസം അക്കമിട്ട് എൻ കണ്ണൻ നിരത്തി. പിറ്റേ ദിവസം മാധ്യമം പത്രത്തിലെ ‘മലപ്പുറം ജില്ലയിലെ തീവ്രവാദ പ്രവർത്തനങ്ങൾ: നടപടിയെടുക്കും–-മന്ത്രി’ എന്ന വാർത്തയിൽ ആ കാര്യം പറയുന്നുണ്ട്. ‘ എൻഡിഎഫ് എന്ന തീവ്രവാദി സംഘടന ജനങ്ങളെ ഭീഷണിപ്പെടുത്തികൊണ്ടിരിക്കുകയാണ്. ശബരിമലയിലേക്ക് പോകുന്നവർ ഉപയോഗിക്കുന്ന കറുത്ത തുണി മുസ്ലിം കടകളിൽ വിൽക്കരുതെന്ന് അവർ ആവശ്യപ്പെട്ടതായും കണ്ണൻ പറഞ്ഞു’ എന്നാണ് വാർത്തയിൽ പറയുന്നത്. എന്നാൽ കഴിഞ്ഞ ദിവസം മീഡിയാവൺ ഓൺലൈൻ വീഡിയോയിൽ ഈ സബ്‌മിഷനെ പരാമർശിക്കുന്ന ദാവൂദ് സ്വന്തം പത്രംപോലും പറഞ്ഞ എൻഡിഎഫ് എന്നത് വെട്ടിമാറ്റി. സിപിഐ എം മലപ്പുറം ജില്ലക്കും അതുവഴി മുസ്ലിം സമുദായത്തിനും എതിരായി നിയമസഭയിൽ പറഞ്ഞു എന്ന് വരുത്തിതീർക്കുകയായിരുന്നു സി ദാവൂദിന്റെ ലക്ഷ്യം.
നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ ആദ്യ രൂപമാണ് എൻഡിഎഫ്. തീവ്രവാദ നിലപാട് സ്വീകരിച്ച എൻഡിഎഫിനെ ജമാഅത്തെ ഇസ്ലാമി ഒഴികെ മറ്റൊരു മുസ്ലിംസംഘടനയും അംഗീകരിച്ചിരുന്നില്ല. സമസ്‌തയുടെ നേതൃത്വത്തിൽ മഹല്ലുകളിൽ എൻഡിഎഫിനെതിരെ കാമ്പയ്‌ൻ നടന്നു. അത്തരം ഒരു സംഘടനക്കെതിരെ നിയമസഭയിൽ നടത്തിയ പ്രസംഗത്തെ വച്ചൊടിച്ച് സമൂഹത്തിൽ വിഭാഗീയത സൃഷ്‌ടിക്കാനാണ് സി ദാവൂദ് ശ്രമിക്കുന്നത്.









0 comments