print edition സി ബി സി വാര്യരെ അനുസ്‌മരിച്ചു; സി ബി സി വാര്യർ പുരസ്‌കാരം കെ രാധാകൃഷ്‌ണൻ എംപിക്ക് സമ്മാനിച്ചു

ഹരിപ്പാട്: കമ്യൂണിസ്‌റ്റ് – ട്രേഡ് യൂണിയൻ നേതാവും നിയമസഭാ സാമാജികനുമായിരുന്ന സി ബി സി വാര്യരെ അനുസ്‌മരിച്ചു. സി ബി സി വാര്യർ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സി ബി സി വാര്യർ സ്‌മൃതി 2026 അനുസ്‌മരണസമ്മേളനവും പുരസ്‌കാര സമർപ്പണവും സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം സി എസ് സുജാത ഉദ്ഘാടനംചെയ്‌തു.
സി ബി സി വാര്യർ പുരസ്‌കാരം കെ രാധാകൃഷ്‌ണൻ എംപിക്ക് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം സജി ചെറിയാൻ സമ്മാനിച്ചു. 50,000 രൂപയും പ്രശസ്‌തിപത്രവുമാണ് പുരസ്‌കാരം. തുക അദ്ദേഹം ഫൗണ്ടേഷന് കൈമാറി. ജില്ലാ സെ ക്രട്ടറി ആർ നാസർ അധ്യക്ഷനായി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ചവരെയും വിവിധ പരീക്ഷകളിൽ മികച്ച വിജയംനേടിയ വിദ്യാർഥികളെയും അനുമോദിച്ചു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ, സിപിഐ എം കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ, ടി കെ ദേവകുമാർ, സി ശ്രീകുമാർ ഉണ്ണിത്താൻ, സി പ്രസാദ്, കെ വിജയകുമാർ, എം സത്യപാല ൻ, കെ വി സുധാകരൻ, ജി രവീന്ദ്രൻപിള്ള, ഓമനക്കുട്ടൻ ഡ്രീംലാൻഡ്, എസ് സുരേഷ്, എസ് സുരേഷ്‌കുമാർ, എം ശിവപ്രസാദ് എന്നിവർ സംസാരിച്ചു. ബുധൻ രാവിലെ ഒമ്പതിന് സ്‌മൃതിമണ്ഡത്തിൽ പുഷ്‌പാർച്ചന.










0 comments