നിലമ്പൂരിലാര് ഇന്നറിയാം

മലപ്പുറം : നിലമ്പൂർ നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ഫലം തിങ്കളാഴ്‌ച അറിയാം. ചുങ്കത്തറ മാർത്തോമ ഹയർ സെക്കൻഡറി സ്‌കൂളിലാണ് വോട്ടെണ്ണൽ. രാവിലെ 7.30ന് സ്ട്രോങ് റൂം തുറക്കും. ആദ്യം പോസ്റ്റൽ എണ്ണും. 1403 പോസ്റ്റൽ വോട്ടാണുള്ളത്. 1,74,667 പേരാണ് ബൂത്തിലെത്തി വോട്ടുചെയ്‌തത്. 75.87 ശതമാനമായിരുന്നു പോളിങ്. എം സ്വരാജാണ് എൽഡിഎഫ് സ്ഥാനാർഥി. ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്) അഡ്വ. മോഹൻ ജോർജ് (എൻഡിഎ), പി വി അൻവർ (സ്വതന്ത്രൻ) എന്നിവരാണ് മറ്റു പ്രധാന സ്ഥാനാർഥികൾ. ആദ്യം നാല് ടേബിളുകളിൽ പോസ്റ്റൽ ബാലറ്റ് എണ്ണിത്തുടങ്ങും. തുടർന്ന് 14 ടേബിളുകളിൽ ഇവിഎം വോട്ടുകൾ എണ്ണും. ഒരു റൗണ്ടിൽ 14 ബൂത്തിലെ വോട്ടാണ് എണ്ണുക. അവസാന റൗണ്ടിൽ 11 ബൂത്തുണ്ടാകും. 263 പോളിങ് ബൂത്താണ് ഉണ്ടായിരുന്നത്. വോട്ടെണ്ണൽ നടപടി പൂർണമായി സിസിടിവി നിരീക്ഷണത്തിലാകും. വോട്ടെണ്ണൽ കേന്ദ്രത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമില്ല.









0 comments