ബസുടമകളുടെ സെക്രട്ടറിയറ്റ് സമരം 27മുതൽ

തൃശൂര്‍: സ്വകാര്യ ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് ബസുടമകള്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് 27ന് സെക്രട്ടറിയറ്റിന് മുന്നില്‍ തുടക്കമാകും. കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ പ്രസിഡന്റ് കെ കെ തോമസ്, വൈസ് പ്രസിഡന്റ് ശരണ്യ മനോജ് എന്നിവരാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കുന്നതുവരെ നിരാഹാരസമരം തുടരനാണ് തീരുമാനം.
പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതിമൂലം നഷ്ടത്തിലായ സ്വകാര്യ ബസുകളെ സംരക്ഷിക്കുക, വിദ്യാർഥികളുടേതുൾപ്പെടെ ബസ് നിരക്ക് വർധിപ്പിക്കുക, പത്മകുമാര്‍ കമീഷന്‍ റിപ്പോര്‍ട്ട് അതിവേഗം നടപ്പാക്കുക, ആര്‍ടി ഓഫീസിലെ സേവനങ്ങള്‍ തടസ്സങ്ങളില്ലാതെ ലഭ്യമാക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ആവശ്യങ്ങൾ ഉന്നയിച്ച് കലക്ടറേറ്റ് മാര്‍ച്ച്, പ്രതിഷേധ കണ്‍വെൻഷന്‍, സെക്രട്ടറിയറ്റ് മാർച്ച് എന്നിവ ഫെഡറേഷന്റെ നേതൃത്വത്തില്‍ നടത്തിയിരുന്നു. എന്നാല്‍, അനുകൂല തീരുമാനങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഇതേത്തുടര്‍ന്നാണ് ബസുടമകള്‍ അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് നീങ്ങിയത്.









0 comments